UPDATES

13,860 കോടിയുടെ കള്ളപ്പണം; അമിത് ഷാ ആരോപണ നിഴലില്‍

ഗുജറാത്ത് വ്യാപാരി കഴിഞ്ഞ ദിവസം നടത്തിയ 13,860 കോടി രൂപയുടെ കള്ളപ്പണ വെളിപ്പെടുത്തലിന്റെ പിന്നില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണെന്ന ആരോപണം ശക്തമാകുന്നു. ഐഡിഎസ് പ്രകാരം കള്ളപ്പണം വെളിപ്പെടുത്തിയ മഹേഷ് ഷാ എന്ന ഗുജറാത്ത് വ്യാപാരിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന സുരേഷ്ഭായി മേഹ്തയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അമിത് ഷായ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

ആരോണങ്ങള്‍ക്ക് അമിത് ഷാ മറുപടി പറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററിലൂടെ ആവശ്യം ഉയിച്ചു കഴിഞ്ഞു. ഷാ പ്രശ്‌നത്തില്‍ ഒരു മുഖം മാത്രമാണെന്നും യഥാര്‍ത്ഥ പ്രതി ഒരു ‘ജനറല്‍ ഡയര്‍’ ആണെന്നും ആരോപണവുമായി ഗുജറാത്ത് പട്ടിദാര്‍ പ്രസ്ഥാനത്തിന്റെ നേതാവ് ഹാര്‍ദ്ദിക് പട്ടേലും രംഗത്തെത്തിയിട്ടുണ്ട്. സുരേഷ്ഭായി മേഹ്ത്തയുടെ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

സെപ്തംബറില്‍ അവസാനിച്ച് വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരമാണ് മഹേഷ് ഷാ 13,860 കോടി എന്ന ഞെട്ടിക്കുന്ന കള്ളപ്പണ സഞ്ചയത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍, പണം തന്‍റേതല്ലെന്നും താന്‍ ഒരു ഇടനിലക്കാരന്‍ മാത്രമാണെന്നും ഷാ പറഞ്ഞതായി ഒരു ടെലിവിഷന്‍ ചാനല്‍ ശനിയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്യുതിനായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍