UPDATES

കേരളത്തെയും കോണ്‍ഗ്രസ് വിമുക്തമാക്കുമെന്ന് അമിത് ഷാ

അഴിമുഖം പ്രതിനിധി

കേരളത്തെയും കോണ്‍ഗ്രസ് വിമുക്തമാക്കുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. യുഡിഎഫ് സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത്ഷാ. യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയുടെ നാലാം വാര്‍ഷികമാണ് ആഘോഷിക്കുന്നത്. കേന്ദ്രത്തിലെ മുന്‍ യുപിഎ സര്‍ക്കാരിനെ പോലെ കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. പത്തുവര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാരിനെതിരെ 76 അഴിമതി കേസുകളാണ് ഉള്ളത്. 12 ലക്ഷം കോടിയുടെ അഴിമതിയാണ് നടത്തിയത്. കേരള സര്‍ക്കാരും ആ വഴിയാണ് പിന്തുടരുന്നതെന്നും ഷാ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍