UPDATES

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച രാഹുല്‍ ദാരിദ്ര്യത്തെക്കുറിച്ച് പറയരുത്; അമിത് ഷാ

അഴിമുഖം പ്രതിനിധി

ദാരിദ്ര്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് എന്തറിയാമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പരിഹാസം. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച രാഹുലാണോ കര്‍ഷകരുടെ പേരും പറഞ്ഞ് കേന്ദ്രസര്‍ക്കാരിനെതിരെ ശബ്ദിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു. ടു ജി സ്‌പെക്ട്രം, കല്‍ക്കരി ഖനി കുംഭകോണം തുടങ്ങി നീണ്ട അഴിമതികള്‍ കാരണം ഭരണം തന്നെ നഷ്ടപ്പെട്ട ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ അവസ്ഥ അതല്ല, ഭരണത്തിലേറി ഒരു വര്‍ഷത്തിനകം തന്നെ രാജ്യത്തെ പണപ്പെരുപ്പം കുറച്ചെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു.

ബിജെപി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ്. അതില്‍ താനേറെ സന്തോഷിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. അരുണാചല്‍ പ്രദേശില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അമിത് ഷായുടെ ഈ വാക്കുകള്‍. അരുണാചല്‍ പ്രദേശില്‍ മാത്രം ഒരു ലക്ഷത്തിലധികം പേര്‍ പാര്‍ട്ടി അംഗങ്ങളായെന്നും ഇത് സംസ്ഥാനത്ത് അധികാരത്തിലെത്താന്‍ പാര്‍ട്ടിയെ സഹായിക്കുമെന്നും ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍