UPDATES

പ്രളയം 2019

കേരളത്തിലെ പ്രകൃതിദുരന്ത സര്‍വേ അമിത് ഷാ ഒഴിവാക്കിയത് മന:പൂര്‍വമെന്ന് സിപിഎം

പ്രകൃതി ദുരന്തങ്ങളില്‍ മനുഷ്യര്‍ മരിക്കുമ്പോളെങ്കിലും ഇത്തരം രാഷ്ട്രീയം ഒഴിവാക്കണം – സിപിഎം പിബി ആവശ്യപ്പെട്ടു.

കര്‍ണാടകയില്‍ പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് ആകാശ സര്‍വേ നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേരളത്തെ ഒഴിവാക്കിയത് മന:പൂര്‍വമെന്ന് സിപിഎം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം കേന്ദ്ര ആഭ്യന്തര മന്ത്രി എത്തിയത് മന:പൂര്‍വമാണ് എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആരോപിച്ചു. ആര്‍എസ്എസ് – ബിജെപി അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിലേയ്ക്ക് നല്‍കരുത് എന്ന് പറഞ്ഞ് പ്രചാരണം നടത്തുന്നുണ്ട്.

പ്രകൃതി ദുരന്തങ്ങളില്‍ മനുഷ്യര്‍ മരിക്കുമ്പോളെങ്കിലും ഇത്തരം രാഷ്ട്രീയം ഒഴിവാക്കണം – സിപിഎം പിബി ആവശ്യപ്പെട്ടു. കേരളത്തില്‍ ഔദ്യോഗിക കണക്ക് പ്രകാരം 72 പേര്‍ മരിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം പേരെ ഒഴിപ്പിക്കേണ്ടി വന്നു. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടിരിക്കുന്നത് എന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിലെ സംഗ്ലി, കോലാപൂര്‍, കര്‍ണാടകയിലെ ബെലഗാവി എന്നിവിടങ്ങളില്‍ അമിത് ഷാ സര്‍വേ നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍