UPDATES

ട്രെന്‍ഡിങ്ങ്

അമിത്ഷായുടെ പ്രാധാന്യം വ്യക്തമാക്കി മന്ത്രിസഭ സമിതികള്‍, എട്ടിലും ആഭ്യന്തരമന്ത്രി അംഗം, രാജ്‌നാഥ് സിംങ് രണ്ടില്‍ മാത്രം

തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ പുതിയ മന്ത്രിസഭ സമിതി

വിവിധ മേഖലകളിലെ ഏകോപനത്തിനുവേണ്ടിയും നയപരമായ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയും പ്രധാനമന്ത്രി രൂപികരിച്ച എട്ട് മന്ത്രിസഭ സമിതികളിലും ആഭ്യന്തര മന്ത്രി അമിത് ഷാ അംഗം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനെ രണ്ട് സമിതികളില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ഏഴ് സമിതികളില്‍ അംഗമാണ്.
സാമ്പത്തിക സുരക്ഷ കാര്യങ്ങളുടെ മന്ത്രിസഭ സമിതിയിലാണ് രാജ്‌നാഥ് സിങിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ രാജ് നാഥ് സിങിനെ ഉള്‍പ്പെടുത്തിയിട്ടില്ല. അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മ്മല സീതാരാമന്‍, നരേന്ദ്ര തോമര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍ഷ് വര്‍ധന്‍, പീയൂഷ് ഗോയല്‍, പ്രഹ്‌ളാദ് ജോഷി രാം വിലാസ് പസ്വാന്‍ ഹര്‍സിമ്രത് കൗര്‍ അരവിന്ദ് സാവന്ത് എന്നിവരാണ് ഈ സമിതിലുള്ളത്.

നരേന്ദ്ര മോദിക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്ത രണ്ടാമന്‍ എന്ന നിലയില്‍ രാജ്‌നാഥ് സിങ്ങാണ് സാധരണ ഗതിയില്‍ പ്രധാനമന്ത്രിയുടെ അഭാവത്തില്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ അധ്യക്ഷം വഹിക്കേണ്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ നിര്‍മ്മല സീതാരാമന്‍ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ അംഗമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ പ്രതിരോധ മന്ത്രിയെ സമിതിയില്‍ ഉള്‍പ്പെടുത്താതത് ശ്രദ്ധേയമാണ്.

നിയമനങ്ങള്‍ക്കായുള്ള മന്ത്രിസഭ സമിതിയില്‍ പ്രധാനമന്ത്രിയ്ക്ക് പുറമെ അമിത് ഷാ മാത്രമാണ് അംഗമായിട്ടുള്ളത്. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതിയില്‍ പ്രധാനമന്ത്രിക്ക് പുറത്ത് അമിത് ഷാ, രാജ്‌നാഥ് സിംങ്, നിതിന്‍ ഗഡ്കരി, നിര്‍മ്മല സീതാരാമന്‍, പീയൂഷ് ഗോയല്‍, സദാനന്ദ് ഗൗഡ, നരേന്ദ്ര തോമര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍സിമ്രത് കൗര്‍ ബാദല്‍, എസ് ജയശങ്കര്‍, ധര്‍മേന്ദ്ര പ്രദാന്‍ എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്.

നിക്ഷേപത്തിനും വളര്‍ച്ചയ്ക്കുമായി പുതുതായി രൂപികരിച്ചിട്ടുള്ള മന്ത്രിസഭ സമിതിയില്‍ പ്രധാനമന്ത്രിയ്ക്ക് പുറമെ അമിത്ഷാ, നിതിന്‍ ഗഡ്കരി, നിര്‍മ്മല സീതാരാമന്‍, പീയുഷ് ഗോയല്‍ എന്നിവരാണ് ഈ സമതിയിലെ മറ്റ് അംഗങ്ങള്‍.

തൊഴിലിനായി രൂപികരിക്കപ്പെട്ട പുതിയ മന്ത്രിസഭ സമിതി തൊഴില്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിന് വേണ്ടി രൂപികരിക്കപ്പെട്ടതാണ്. ഇതില്‍ പ്രധാനമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും പുറമെ നിര്‍മല സീതാരാമന്‍, നരേന്ദ്ര തോമര്‍, പീയുഷ് ഗോയല്‍, രമേഷ് പൊഖ്രിയാല്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, മഹേന്ദ്ര നാഥ് പാണ്ഡെ, സന്തോഷ് ഗാങ്വാര്‍, ഹര്‍ദീപ് സിംങ് പുരി എന്നിവര്‍ അംഗങ്ങളാണ്.

Read More: ഈദ് ആഘോഷിക്കാന്‍ പാക് വിദേശകാര്യ സെക്രട്ടറി ഇന്ത്യയില്‍, അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നേക്കും; മോദി-ഇമ്രാന്‍ കൂടിക്കാഴ്ചയ്ക്കും സാധ്യത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍