UPDATES

ട്രെന്‍ഡിങ്ങ്

അമിത് ഷാ മന്ത്രിസഭയിലേക്കില്ലെന്ന് സൂചന, മോദി മന്ത്രിസഭയിലെ രണ്ടാമനാര്?

കുമ്മനം രാജശേഖരന്‍ രാവിലെ ഡല്‍ഹിക്ക് തിരിച്ചു .

നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നത് സംബന്ധിച്ച് അവ്യക്തതകള്‍ തുടരുന്നു. അമിത് ഷായുമായി ഇന്നലെ മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷം ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ധാരണയായെങ്കിലും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. അതെ സമയം അമിത് ഷാ മന്ത്രിസഭയിലേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ അമിത് ഷാ പാര്‍ട്ടി നേതൃപദവിയില്‍ തുടരു്‌നതാണ് നല്ലതെന്ന നിലപാടിലാണ് നേതൃത്വം എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യകാരണങ്ങളാല്‍ മന്ത്രിസഭയിലേക്ക് പരിഗണിക്കേണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം മോദിക്ക് കത്തെഴുതിയിരുന്നു.

അമിത് ഷായും അരുണ്‍ ജയ്റ്റ്‌ലിയും ഇല്ലെങ്കില്‍ മന്ത്രിസഭയില്‍ കരുത്തനായ രണ്ടാമന്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങ് ഉണ്ടായിരുന്നുവെങ്കിലും അരുണ്‍ ജയ്റ്റ്‌ലിയായിരുന്നു കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് പാര്‍ലമെന്റിലും പുറത്തും സര്‍ക്കാരിന്റെ പ്രധാനവക്താവ്. ധനകാര്യം പ്രതിരോധം തുടങ്ങിയ പ്രധാനവകുപ്പുകള്‍ ഒരേ സമയം അദ്ദേഹം കൈകാര്യം ചെയ്യുന്ന അവസ്ഥപോലും ഉണ്ടായിരുന്നു. ഈ റോള്‍ വഹിക്കാന്‍ പുതിയ മന്ത്രിസഭയില്‍ ആരാണ് ഉണ്ടാവുക എന്ന് വ്യക്തമല്ല.

ALSO READ: ഗാന്ധി സമാധിയില്‍ പ്രണാമം, വാജ്‌പേയ് സമാധിയിലേയ്ക്ക് മോദി പോകുന്നത് 302 എംപിമാര്‍ക്കൊപ്പം

നിര്‍മ്മല സീതാരാമന്‍, പീയൂഷ് ഗോയല്‍, നിഥിന്‍ ഗഡ്കരി പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ ഇത്തവണയും പ്രധാന വകുപ്പുകളോടെ മന്ത്രിസഭയില്‍ എത്തുമെന്ന് ഉറപ്പാണ്. നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് രണ്ട് ക്യാബിനറ്റ് പദവികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശിവസേന, അകാലിദള്‍, ഉത്തര്‍പ്രദേശിലെ അപ്‌നാ ദള്‍ എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കും ക്യാബിനറ്റ് റാങ്ക് നല്‍കും. തമിഴ്‌നാട്ടില്‍നിന്നുള്ള എഐഎഎഡിഎംകെയ്ക്ക് ക്യാബിനറ്റ് പദവി കിട്ടുമോ എന്ന് വ്യക്തമല്ല. ഒരു സീറ്റാണ് അവര്‍ക്ക് തമിഴ്‌നാട്ടില്‍നിന്ന് ലഭിച്ചത്.
ബംഗാള്‍ ഒഡീസ എന്നി സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകും.
കേരളത്തില്‍നിന്ന് കുമ്മനം രാജശേഖരനെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം മന്ത്രിയാകുമോ എന്ന കാര്യത്തില്‍ ഒരു വ്യക്തതയും ഇതുവരെ ഉണ്ടായിട്ടില്ല. വി മരുളിധരന്‍ അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി എന്നിവരുടെ പേരും ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകളിലുണ്ട്.

ALSO READ: കൂടോത്രം, ബാധയൊഴിപ്പിക്കല്‍, വ്യാജ ചികിത്സ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങള്‍; പിന്നോട്ട് നടക്കുന്ന സാക്ഷര കേരളം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍