UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിമാനത്താവളത്തില്‍ അമിത് ഷായുടെ പൊതുസമ്മേളനം സംഘടിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ്

സംസ്ഥാനത്ത് സല്‍ഭരണമല്ല നടക്കുന്നതെന്ന്‌ ബിജെപി തെളിയിച്ചിരിക്കുകയാണ്

ഗോവ അന്താരാഷ്ട്ര വിമാനത്താവള കോംപ്ലക്‌സില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പൊതുസമ്മേളനം സംഘടിപ്പിച്ചത് അധികാരദുര്‍വിനിയോഗമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. മറ്റ് ബിജെപി നേതാക്കള്‍ക്കൊപ്പം ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറും യോഗത്തില്‍ പങ്കെടുത്തിരുന്നു.

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബിജെപിയുടെ പാര്‍ട്ടി യോഗം സംഘടിപ്പിച്ചതിനെ തങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുവെന്ന് എഐസിസി സെക്രട്ടറി ഗിരിഷ് ചോദന്‍കര്‍ അറിയിച്ചു. സംസ്ഥാനത്ത് സല്‍ഭരണമല്ല നടക്കുന്നതെന്ന്‌ ബിജെപി തെളിയിച്ചിരിക്കുകയാണ്. യോഗത്തിനുള്ള അനുമതി ആരാണ് നല്‍കിയതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഗോവയിലെത്തിയ അമിത് ഷായ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. വിമാനത്താവളത്തിനുള്ളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഷാ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍