UPDATES

സിനിമാ വാര്‍ത്തകള്‍

ബാല്‍ താക്കറെ എന്റെ അടുത്ത സുഹൃത്തായിരുന്നു; ബോഫോഴ്‌സ് ആരോപണങ്ങളുടെ കാലത്ത് സഹായിച്ചു

ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് ബോംബെ വര്‍ഗീയ കലാപത്തിന്റെ സൂത്രധാരനെന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്‍ കണ്ടെത്തിയ കുപ്രസിദ്ധ വലതുപക്ഷ ഹിന്ദുത്വ നേതാവുമായുള്ള തന്റെ ഊഷ്മള ബന്ധം ബച്ചന്‍ അയവിറക്കിയത്.

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ തന്റെ അടുത്ത സുഹൃത്തായിരുന്നു എന്നും ബോഫോഴ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം വന്നപ്പോള്‍ ബാല്‍ താക്കറെ സഹായിച്ചിട്ടിട്ടുണ്ടെന്നും അമിതാഭ് ബച്ചന്‍. കുടുംബാംഗത്തെ പോലെയായിരുന്നു എനിക്ക് അദ്ദേഹം. ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് ബോംബെ വര്‍ഗീയ കലാപത്തിന്റെ സൂത്രധാരനെന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്‍ കണ്ടെത്തിയ കുപ്രസിദ്ധ വലതുപക്ഷ ഹിന്ദുത്വ നേതാവുമായുള്ള തന്റെ ഊഷ്മള ബന്ധം ബച്ചന്‍ അയവിറക്കിയത്. ബാല്‍ താക്കറെയുടെ അവസാന കാലത്തെ ആരോഗ്യസ്ഥിതി തന്നെ വേദനിപ്പിച്ചെന്നും ബച്ചന്‍ പറയുന്നു.

ബോഫോഴ്‌സ് ആരോപണം എനിക്കും കുടുംബത്തിനും എതിരെ വന്ന സമയത്ത് ബാലാസാഹേബ് എന്നോട് പറഞ്ഞത് നിങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്ന് നിങ്ങള്‍ പറഞ്ഞത് സത്യമാണെങ്കില്‍ പിന്നെ ഒന്നിനേയും ഭയപ്പെടേണ്ട കാര്യമില്ല എന്നാണ്. 1982ല്‍ കൂലി സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റപ്പോളും ബാല്‍ താക്കറെ സഹായിച്ചു. എന്നെ ബാംഗ്ലൂരില്‍ നിന്ന് മുംബൈയിലേയ്ക്ക് കൊണ്ടുവരുകയായിരുന്നു. അന്ന് ആംബുലന്‍സ് ലഭ്യമാക്കിയത് ശിവസേനയാണ് – ബച്ചന്‍ പറഞ്ഞു. ബാല്‍ താക്കറെയുടെ ജീവിത ചിത്രത്തിന് പിന്നില്‍ ശിവസേനയുടെ രാജ്യസഭ എംപി സഞ്ജയ് റാവത്താണ്. നവാസുദീന്‍ സിദ്ദിഖി ബാല്‍ താക്കറെയെ അവതരിപ്പിക്കുന്നു.

വായനയ്ക്ക്: https://goo.gl/og3HsX

“നിങ്ങളുടെ ദൈവം അമിതാഭ് ബച്ചന്‍ നിലപാടുകളില്ലാത്ത മനുഷ്യനാണ്‌”: റാണ അയ്യൂബ്

“രജനീകാന്തിന്റെ തലയ്ക്കകത്ത് ഒന്നുമില്ല, അമിതാഭ് ബച്ചനെ പോലെ തന്നെ”: കട്ജു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


മറ്റുവാര്‍ത്തകള്‍