UPDATES

ബച്ചന്‍ കുടുംബത്തില്‍ ഇതുവരെ ഏഴ് പത്മ അവാര്‍ഡുകള്‍; ബിഗ് ബിക്ക് ഇത് മൂന്നാമൂഴം

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ സിനിമാലോകത്തിന്റെ ബിഗ് ബിയെ ഇത് മൂന്നാം തവണയാണ് രാജ്യം പത്മ പുരസ്‌കാരം നല്കി ആദരിക്കുന്നത്. ഒപ്പം ആ കുടുംബത്തിലെത്തുന്ന ഏഴാമത്തെ പത്മ പുരസ്‌കാരവും കൂടിയാണിത്. 72കാരനായ അമിതാഭിന് രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണാണ് ഇത്തവണ ലഭിച്ചത്. നേരത്തെ 1984ല്‍ പത്മശ്രീയും, 2001ല്‍ പത്മഭൂഷണും ബച്ചനെ തേടിയെത്തിയിട്ടുണ്ട്.

 ഹരിവംശറായ് ബച്ചന്‍; പത്മശ്രീ, പത്മഭൂഷന്‍,  ജയാ ബച്ചന്‍: പത്മശ്രീ,  ഐശ്വര്യ റായി ബച്ചന്‍: പത്മശ്രീ, അമിതാഭ് ബച്ചന്‍; പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷന്‍എന്നിങ്ങനെയാണ് ബച്ചന്‍ കുടുംബത്തിന്റെ നേട്ടങ്ങള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍