UPDATES

എഡിറ്റര്‍

നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കൂ; പേരക്കുട്ടികള്‍ക്ക് ബിഗ് ബിയുടെ കത്ത്

‘ആരാധ്യ, നീ ഇത് മനസിലാക്കുന്ന സമയത്ത് ഞാന്‍ നിന്നോടൊപ്പം ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല. മറ്റു സ്ത്രീകള്‍ക്ക് മാതൃകയാകാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ’. അമിതാഭ് ബച്ചന്‍ പ്രിയപ്പെട്ട പേരക്കുട്ടികളായ ആരാധ്യയും നവ്യാ നവേലിക്കും എഴുതിയ കത്തിലെ വരികളാണിവ. ഐശ്വര്യയുടെയും അഭിഷേകിന്‍റെയും മകള്‍ ആരാധ്യയും ശ്വേത നന്ദയുടെയും നിഖിലിന്‍റെയും മകള്‍ നവ്യാ നവേലിയും താരകുടുംബത്തിലെ ഇളംതലമുറക്കാരാണ്. ബിഗ് ബി കഴിഞ്ഞ ദിവസം ഇരുവര്‍ക്കും ഒരോ കത്തെഴുതി. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ലിംഗവിവേചനവുമെല്ലാം പൌത്രിമാരോട് സംസാരിക്കുകയാണ് ബിഗ്ബി കത്തിലൂടെ.

നവ്യയ്ക്കും ആരാധ്യയ്ക്കും മാത്രമുള്ളതല്ല ബിഗ് ബിയുടെ കത്ത്. കത്തുകള്‍ ബച്ചന്‍ വീഡിയോടൊപ്പം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇന്ത്യയിലെ എല്ലാ പൌത്രിമാര്‍ക്കുമായാണ് കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നതെന്ന കുറിപ്പോടെയാണ് ട്വീറ്റ്. “സമൂഹം നിങ്ങളുടെ മേല്‍ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ പെരുമാറണം, എവിടെ പോകണം, ആരോട് സംസാരിക്കണം എന്നെല്ലാം അവര്‍ പറയും. പക്ഷെ ആരുടെയും നിഴലില്‌ പെടാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ യുക്തിക്ക് അനുസരിച്ച് കാര്യങ്ങള്‍ മനസിലാക്കി ഇഷ്ടപ്പെട്ടത് എപ്പോഴും തെരഞ്ഞെടുക്കുക”.- ബച്ചന്‍ കത്തില്‍ കുറിച്ചു.

വീഡിയോ കാണാം

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/g3NEgJ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍