UPDATES

ആംനെസ്റ്റിക്കെതിരെയുള്ളത് പ്രതികാര നടപടി – പ്രമുഖര്‍ പ്രതികരിക്കുന്നു

കാശ്മീര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആംനെസ്റ്റി ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ ചിലര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നാരോപിച്ച് സംഘടനയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തിരിക്കുകയാണ്. കേസ് എത്രയും വേഗം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖര്‍ പുറത്തിറക്കിയ പ്രസ്താവന. 

 

മനുഷ്യാവകാശ രംഗത്ത് ദശാബ്ദങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ആംനെസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ ഇന്ത്യന്‍ ഓഫീസിനെതിരെ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ഗൗരവതരമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് എടുത്തിരിക്കുകയാണ്. ഈ സംഘടന കാശ്മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് നടത്തിയ ഒരുവര്‍ഷം നീണ്ടുനിന്ന പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട കാശ്മീരി കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് വിവിധ സംസ്ഥാനങ്ങളിലായി നടത്താനിരുന്ന പരിപാടികളില്‍ ആദ്യത്തേതാണ് കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നടന്നത്. പരിപാടിയില്‍ കാശ്മീരിന് സ്വാന്ത്ര്യം എന്ന് ചിലര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ചില തര്‍ക്കങ്ങള്‍ ഉണ്ടാവുകയും എ.ബി.വി.പി സമ്മേളന സ്ഥലത്തെത്തി പ്രതിഷേധിച്ചതായും വാര്‍ത്തയുണ്ട്. തുടര്‍ന്ന് ഇതേ സംഘടന കൊടുത്ത പരാതിയിലാണ് രാജ്യദ്രോഹികള്‍ എന്നതടക്കമുള്ള ആരോപണമുള്ളത്. അതിനുള്ള മറുപടിക്കുറിപ്പില്‍ ആംനെസ്റ്റി ഇങ്ങനെ പറയുന്നു.  സംഘടനാ നയം എന്ന നിലയില്‍ ആംനെസ്റ്റി ഇന്ത്യ കാശ്മീരിലെ സ്വയംനിര്‍ണയാവകാശത്തെക്കുറിച്ച് അനുകൂലിച്ചോ പ്രതികൂലിച്ചോ നിലപാട് എടുത്തിട്ടില്ല. എന്നാല്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം അനുസരിച്ച് വിദ്വേഷമോ പകയോ വിവേചനമോ ആക്രമണമോ ഉണ്ടാകുന്നില്ലെങ്കില്‍, ആശയാവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യത്തില്‍ സമാധാനപരമായി രാഷ്ട്രീയ പരിഹാരങ്ങള്‍ക്ക് വേണ്ടി വാദിക്കാനുള്ള അവകാശവും ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ നിന്ന് ഈ സംഘടനയുടെ നിലപാട് വ്യക്തമാണ്. എ.ബ.വി.പി നല്‍കിയ പരാതിയോടുള്ള പ്രതികരണത്തിലും പ്രോഗ്രാം ഡയറക്ടര്‍ ഒഴികെ സംഘടനയുടെ ഔദ്യോഗിക പ്രതിനിധികള്‍ ആരും തന്നെ പ്രസ്തുത പരിപാടിയല്‍ സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ രണ്ടു കാര്യങ്ങളും ചേര്‍ത്തുവായിക്കുമ്പോള്‍ മനസിലാകുന്നത്, കേസ് എടുത്തത് മന:പൂര്‍വവും വേണ്ടത്ര തെളിവുകളില്ലാതെയുമാണ്.

 

തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി നിലപാടെടുക്കുന്ന വ്യക്തികളെയും സംഘടനകളെയും ഗൗരവകരമായ കുറ്റങ്ങള്‍ ചുമത്തി നിശബ്ദരാക്കുന്നത് ഒരു വലത് ഫാസിസ്റ്റ് തന്ത്രമാണ് എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ആംനെസ്റ്റി പോലുള്ള മനുഷ്യാവകാശ സംഘടനയ്ക്കു നേരെയുള്ള ഈ നടപടി അങ്ങേയറ്റം അപലപനീയമാണ്. ഇന്ത്യയില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കു വഹിക്കുന്ന ആംനെസ്റ്റി ഇന്ത്യയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം ഈ സംഘടനയ്‌ക്കെതിരെ ചുമത്തിയിട്ടുള്ള അന്യായമായ കേസുകള്‍ പിന്‍വലിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

പ്രസ്താവനയില്‍ ഒപ്പു വയ്ക്കുന്നവര്‍

വി.ടി ബല്‍റാം – എം.എല്‍.എ

കെ. വേണു- ചിന്തകന്‍

സക്കറിയ- – എഴുത്തുകാരന്‍

സാറാ ജോസഫ് – ഫെമിനിസ്റ്റ്, എഴുത്തുകാരി

സി.ആര്‍ നീലകണ്ഠന്‍- പരിസ്ഥിതി പ്രവര്‍ത്തകന്‍

കെ. അജിത – അന്വേഷി, ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ്

പി.എ പൗരന്‍- മനുഷ്യാവകാശ പ്രവര്‍ത്തകന്‍

ആഷിക് അബു – സിനിമ സംവിധായകന്‍

സുജ സൂസന്‍ ജോര്‍ജ് – പൊതുപ്രവര്‍ത്തക, എഴുത്തുകാരി

സോണിയ ജോര്‍ജ്- ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ്

കെ. ആര്‍ മനോജ് – സിനിമ സംവിധായകന്‍

പുഷ്പാവതി- ഹിന്ദുസ്ഥാനി ഗായിക

കെ.കെ ഷാഹിന- മാധ്യമ പ്രവര്‍ത്തക

എന്‍.പി ആഷ്‌ലി- അധ്യാപകന്‍, സെന്റ് സ്റ്റീഫന്‍സ് കോളേജ്, ഡല്‍ഹി

സതി അങ്കമാലി – ദളിത് ഫെമിനിസ്റ്റ്

പ്രവീണ താളി – ദളിത് എഴുത്തുകാരി

ഡോ. എ.കെ രാമകൃഷ്ണന്‍- അധ്യാപകന്‍, ജെ.എന്‍.യു

സിവിക് ചന്ദ്രന്‍- പ്രസാധകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍

ശീതള്‍ ശ്യാം- എല്‍.ജി.ബി.ടി ആക്ടിവിസ്റ്റ്

കെ.കെ ബാബുരാജ് – ചിന്തകന്‍

സണ്ണി എം. കപിക്കാട് – ചിന്തകന്‍

അജിത് കുമാര്‍ എ.എസ് – സംഗീതജ്ഞന്‍

അബ്ദുള്‍കരീം ഉത്തല്‍കണ്ടിയില്‍ – ബ്ലോഗര്‍

റൂബിന്‍ ഡിക്രൂസ് – പ്രസാധകന്‍

അഭിജ- അഭിനേത്രി

ധന്യ എം.ഡി- എഴുത്തുകാരി, സാമൂഹിക പ്രവര്‍ത്തക

ചിഞ്ചു അശ്വതി – എല്‍.ജി.ബി.ടി ആക്ടിവിസ്റ്റ്

അജയകുമാര്‍- മനുഷ്യാവകാശ പ്രവര്‍ത്തകന്‍

വി.എം ദേവദാസ് – എഴുത്തുകാരന്‍

കെ. സുനില്‍ കുമാര്‍ – ആക്ടിവിസ്റ്റ്

ശരത് ചേലൂര്‍- സഹയാത്രിക

രൂപേഷ് കുമാര്‍- സിനിമ സംവിധായകന്‍

അരുന്ധതി ബി – റിസര്‍ച്ച് സ്‌കോളര്‍

മാര്‍ട്ടിന്‍ ഊരാളി – സംഗീതജ്ഞന്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍