UPDATES

എഡിറ്റര്‍

ലോകം മുഴുവനുമുള്ള കഞ്ചാവ് പ്രേമികളുടെ സ്വപ്‌നമായ ‘മലാന ക്രീം’ ഉണ്ടാക്കുന്ന ഗ്രാമം

Avatar

നൂറ്റാണ്ടുകളായി ഹിമാലയത്തിന്റെ മഞ്ഞുപുകകളെ ലഹരി കലര്‍ത്തുന്ന ഒരു ഗ്രാമം. 2700 മീറ്റര്‍ ഉയരത്തില്‍ ഹിമാചല്‍പ്രദേശിലെ കുളു താഴ് വരയിലെ ഈ ഗ്രാമമാണ് മലാന. ഈ ഗ്രാമത്തിനടുത്തുള്ള ഒരു റോഡില്‍ എത്തിപ്പെടണമെങ്കില്‍ നാലു ദിവസത്തെ മലകയറ്റമുണ്ട്. കഞ്ചാവും മരുജുവാനയുമില്ലാതെ ഈ ഗ്രാമത്തിന് നിലനില്‍പ്പില്ല. കാരണം ഈ ഗ്രാമത്തിലെ ദൈവം ജമലൂ-വാണ്. നിയമങ്ങളും പരമ്പരാഗത സംസ്‌കാരവും പകര്‍ന്നു നല്‍കിയ കഞ്ചാവുവലി അവര്‍ക്ക് ഒരു അനുഷ്ഠാനമാണ്.

ഗ്രാമവാസികള്‍ സ്വയം തെരഞ്ഞെടുത്ത പാര്‍ലമെന്‌റും അവര്‍ നടപ്പാക്കുന്ന നിയമങ്ങളുമെ ഈ ഗ്രാമവാസികള്‍ അനുസരിക്കുകയുള്ളൂ. പുറമെ നിന്നുള്ളവരെ കണ്ടാല്‍ അവര്‍ ഭയന്ന് ഓടിയൊളിക്കും. കുറെ നൂറ്റാണ്ടുകളായി ഗ്രാമവാസികള്‍ യതൊരു മറയുമില്ലാതെ  കഞ്ചാവ് വളര്‍ത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നു.

മലാനാ ഗ്രാമത്തില്‍ എത്തിപ്പെടമെങ്കില്‍ കിലോമീറ്ററുകളോളം വനത്തിലൂടെ സഞ്ചരിക്കണം. പുറമെ നിന്ന് വലിയ തോതില്‍ ചരക്കുകള്‍ എത്തിക്കണമെങ്കില്‍ റോപ്പ് വേ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇപ്പോഴും ഈ ഗ്രാമീണ്‍ പ്രകൃതിയെയാണ് അവരുടെ ആവിശ്യങ്ങള്‍ക്കായി ആശ്രേയിക്കുന്നത്. ഈ ഗ്രാമത്തില്‍ ചിലര്‍ കഞ്ചാവിനെ പല രൂപത്തിലാക്കി കുളുവിലെ സഞ്ചാരികള്‍ക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്.

അതാണ് ലോകം മുഴുവനുമുള്ള കഞ്ചാവ് പ്രേമികളുടെ സ്വപ്‌നമായ ‘മലാന ക്രീം’ . ഇത് കഞ്ചാവ് പ്രത്യേക രീതിയില്‍ സംസ്‌കരിച്ച് എടുക്കുന്ന ഒന്നാണ്. മലാന ഗ്രാമത്തില്‍ പോയാല്‍ അവരുടെ കഞ്ചാവ് തോട്ടം കാണാന്‍ കഴിയില്ല. കഞ്ചാവ് കൃഷി ഉള്‍കാട്ടില്‍ എവിടെയോ ഗ്രാമീണര്‍ക്ക് മാത്രം അറിയാവുന്ന ഇടത്താണ്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/C1w8p3

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍