UPDATES

എഡിറ്റര്‍

അലിഗഡ് സര്‍വകലാശാല; മാറ്റത്തിന്റെ പ്രതിനിധികളായി മൂന്നുപെണ്‍കുട്ടികള്‍

Avatar

സ്ത്രീകള്‍ പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെയായ  ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ ക്യമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നതില്‍ അത്ര അത്ഭുതപെടേണ്ട കാര്യമൊന്നും ഇല്ല. എന്നാല്‍ മത്സരം നടക്കുന്നത് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലാവുമ്പോള്‍ അതിന്റെ മാറ്റ് കൂടുന്നു. പെണ്‍കുട്ടികള്‍ പഠിക്കുന്ന സര്‍വകലാശാല ആണെങ്കിലും ഇതുവരെ പെണ്‍കുട്ടികള്‍ മത്സരരംഗത്തേക്ക് കടന്നുവന്നിട്ടില്ല എന്നതു തന്നെയാണ് കാരണം. ആണ്‍കുട്ടികള്‍ മാത്രം ഭരിച്ചിരുന്ന ക്യാമ്പസ് യൂണിയനിലേക്കാണ് ഗസാല അഹമ്മദ്, സദഫ് റസൂല്‍, ലബീബ ഷെര്‍വാണി എന്നീ പെണ്‍കുട്ടികള്‍ മത്സരിച്ച് വിജയിച്ചിരിക്കുന്നത്. 10 ക്യാബിനറ്റ് സീറ്റുകളിലേക്ക് 20 പേരാണ് മത്സരിച്ചത്. ഇതില്‍ ആകെയുണ്ടായിരുന്നത് മൂന്നു പെണ്‍കുട്ടികള്‍. അവര്‍ മൂവരും വിജയിക്കുകയും ചെയ്തു. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും പെണ്‍കുട്ടികള്‍ ക്യാബിനറ്റിന്റെ ഭാഗമാകുന്നത്.

ഇവരുടെ കൂട്ടത്തിലെ സീനിയര്‍ സഫദ് റസൂല്‍ ആണ്. 2009 ലാണ് സഫദ് ക്യാമ്പസില്‍ പ്രവേശനം നേടുന്നത്. ഇപ്പോള്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. എ എം യു വിന്റെ സ്റ്റുഡന്റ് ക്യാബിനറ്റില്‍ ഇതുവരെ ആണ്‍കുട്ടികള്‍ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ പെണ്‍കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ ഇവിടെ അവതരിപ്പിക്കാന്‍ സാഹചര്യം ഇല്ലായിരുന്നു. ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനാണ് എന്റെ ശ്രമം; സഫദ് പറയുന്നു.

എനിക്ക് മാനിഫെസ്‌റ്റോ ഇല്ല. നിങ്ങളുടെ പ്രശ്‌നങ്ങളാണ് എന്റെ മാനിഫെസ്‌റ്റോ എന്ന സഫദിന്റെ നയം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. സര്‍വകലാശാല ഒരു സ്ത്രീ സൗഹാര്‍ദ്ദ ക്യാംപസ് അല്ലെന്ന പൊതുസമൂഹത്തിത്തിന്റെ സദഫ് മുന്നോട്ട് വെച്ച ചോദ്യമായിരുന്നു ക്ലിക് ആയത്. സോഷ്യല്‍ മീഡിയ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയത് സഹായകരമായെന്നു മൂവരും സാക്ഷ്യപ്പെടുത്തുന്നു.

വിശദമായി വായിക്കാം;https://goo.gl/LGbZtn

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍