UPDATES

ട്രെന്‍ഡിങ്ങ്

പിങ്ക് പോലീസിന്റെ സദാചാര ഗുണ്ടായിസം: അന്വേഷണത്തിന് പോലീസ് മേധാവിയുടെ ഉത്തരവ്

അന്വേഷണത്തിന് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം മ്യൂസിയം പരിസരത്ത് ഇരിക്കുകയായിരുന്ന ആണ്‍കുട്ടിയോടും പെണ്‍കുട്ടിയോടും വനിത പോലീസ് അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്ര ഉത്തരവിട്ടു. സംഭവം തന്നെ ഏറെ വേദനമിച്ചെന്നും പോലീസ് മേധാവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വിശദീകരിച്ചു.

ഒരിക്കലും നടക്കരുതെന്ന് താന്‍ ആഗ്രഹിക്കുന്നതാണ് സംഭവിച്ചത്. അതിനാല്‍ തന്നെ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം ഐപിഎസിനെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ താന്‍ ചുമതലപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു. പൊതുസ്ഥലത്ത് സ്വത്തമായി ഇരിക്കുന്ന ഒരു ദമ്പതികളെയും ശല്യപ്പെടുത്താന്‍ പോലീസിനെന്നല്ല ആര്‍ക്കും അധികാരമില്ല. നമ്മുടെ സംസ്‌കാരവും ആചാരങ്ങളും അനുസരിച്ച് രാജ്യത്ത് പൊതുസ്ഥലത്ത് സ്‌നേഹം പ്രകടിപ്പിക്കുന്നതിന്(പിഡിഎ) ചില നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പിഡിഎയ്ക്ക് നിയമപ്രകാരം വിലക്കൊന്നും ഇല്ല.

്എന്നിരുന്നാലും പൊതുസ്ഥലത്ത് സ്‌നേഹം പ്രകടിപ്പിക്കുന്നത് ഈ സമൂഹത്തിലെ പലരും അംഗീരിക്കാറില്ലെന്നും അവര്‍ പോലീസിനെ വിളിച്ചുവരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കാത്ത പോലീസ് സ്ഥലത്തെത്തുകയും നിയമപ്രകാരം മര്യാദയോടുകൂടി തന്നെ പെരുമാറുകയും വേണമെന്ന് അദ്ദേഹം പറയുന്നു.

അതേസമയം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഇതിന്റെ വിവിധ വശങ്ങള്‍ മനസിലാക്കാതെ ഒരു ചതിയില്‍പ്പെട്ട് ഇത്തരം സാഹചര്യത്തില്‍ എത്തിയതാണെങ്കില്‍ കുട്ടി ചതിക്കപ്പെട്ടതല്ലെന്നും ഒരു കുറ്റകൃത്യത്തിന്റെ ഇരയാകുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടത് പോലീസിന്റെ ചുമതലയാണ്.

പോലീസ് നിയമപരിപാലന ഏജന്‍സിയാണ് അല്ലാതെ സമൂഹത്തിന്റെ സദാചാര സൂക്ഷിപ്പുകാരല്ല. അതിനാല്‍ തന്നെ നമ്മള്‍ പോലീസുകാര്‍ നമ്മുടെ ചുമതലകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവാന്മാരായിരിക്കണം. നമ്മള്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. അവരുമായി ഇടപെടേണ്ടത് നമ്മളാണ്. അവരുടെ സ്വകാര്യതയും ഭരണഘടനാ അവകാശങ്ങളും ലംഘിക്കാതെ തന്നെ അവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍