UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജി സന്നദ്ധത അറിയിച്ചു

അഴിമുഖം പ്രതിനിധി

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജി സന്നദ്ധത അറിയിച്ചു. ഫെയസ്ബുക്കിലൂടെയാണ് താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ തയാറാണെന്ന് ആനന്ദി ബെന്‍ പട്ടേല്‍ അറിയിച്ചത്.

ദളിത് സമൂഹത്തെ സംരക്ഷിക്കാന്‍ സാധിച്ചിട്ടില്ലെന്ന തരത്തില്‍ നിരവധി ആരോപണങ്ങളാണ് ആനന്ദിബെന്‍ പട്ടേലിന് അടുത്തകാലത്തായി നേരിടേണ്ടി വന്നത്. ഇതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ഉനയില്‍ നാല് ദളിത് യുവാക്കളെ വിവസ്ത്രരാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധങ്ങളാണ് ദിവസങ്ങളായി സംസ്ഥാനത്ത് അരങ്ങേറുന്നത്. ഇതുകൂടാതെ ഹര്‍ദ്ദിക് പട്ടേല്‍ എന്ന് 22കാരന്‍ സൃഷ്ടിച്ച ജനപ്രീതിയും ഗുജറാത്തില്‍ ബിജെപിക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയത്. പട്ടേല്‍ സമുദായക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയിലടക്കം സംവരണം ആവശ്യപ്പെട്ട ഹര്‍ദ്ദിക്കിന്റെ നിലപാടുകള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് വലിയ പ്രക്ഷോഭങ്ങളാണ് ഗുജറാത്തില്‍ നടന്നത്.

വരുന്ന നവംബറില്‍ 75 വയസ് തികയുന്ന ആനന്ദിബെന്‍ പട്ടേലിനെ മോദി പ്രായത്തിന്റെ കാര്യത്തില്‍ തുടരുന്ന നയങ്ങള്‍ കാരണം മാറ്റുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. 75 തികഞ്ഞവരെ താക്കോല്‍ സ്ഥാനങ്ങളിലേക്ക് പരിഗണിക്കേണ്ടെന്നാണ് മോദിയുടെ നയം.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെയാണ് അദ്ദേഹത്തിന്റെ വിശ്വസ്തയായ ആനന്ദിബെന്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍