UPDATES

ഓഫ് ബീറ്റ്

എബിവിപിയുടെ അക്രമ ചരിത്രത്തെക്കുറിച്ച് സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍

ഗാന്ധിയെ കൊന്നവരായിട്ടാണ് അന്ന്‍ അവരെ എല്ലാവരും കണ്ടിരുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല. അവര്‍ക്ക് അധികാരം കിട്ടിയതോടെ എല്ലാം മാറി. ആനന്ദ് പട്‌വര്‍ദ്ധന്‍ പറയുന്നു.

എബിവിപി ഉണ്ടായത് ഗാന്ധിവധത്തിന് ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യത്തിലാണെന്ന് സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍. ആര്‍എസ്എസിന് മേല്‍ നിരോധനമുണ്ടായിരുന്നു. നിരോധനം നീങ്ങിയതിന് ശേഷവും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു അവര്‍. ഇതിനെ മറികടക്കാനായാണ് വിവിധ സംഘടനകള്‍ക്ക് രൂപം നല്‍കിയത്. അതിലൊന്നായിരുന്നു എബിവിപി – ആനന്ദ് പട്‌വര്‍ദ്ധന്‍ പറഞ്ഞു. ഡല്‍ഹി രാംജാസ് കോളേജിലെ എബിവിപി അക്രമത്തിനെതിരെ മുംബൈയില്‍ എസ്എഫ്ഐയും ഐസയും സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു രാം കെ നാം അടക്കമുള്ള ഡോക്യുമെന്‍ഡറി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആനന്ദ് പട്‌വര്‍ദ്ധന്‍.

എബിവിപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ നമ്മള്‍ ഇന്ന് കാണുന്ന അക്രമപ്രവര്‍ത്തനം അന്നുമുണ്ട്. എന്നാല്‍ പലപ്പോഴും അവര്‍ക്ക് പരസ്യമായി രംഗത്ത് വരാന്‍ ധൈര്യമുണ്ടായിരുന്നില്ല. ഗാന്ധിയെ കൊന്നവരായിട്ടാണ് അവരെ എല്ലാവരും കണ്ടിരുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല. അവര്‍ക്ക് അധികാരം കിട്ടിയതോടെ എല്ലാം മാറി. ആനന്ദ് പട്‌വര്‍ദ്ധന്‍ പറയുന്നു. പട് വര്‍ദ്ധന്റെ പ്രസംഗത്തിന്റെ വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍