UPDATES

ട്രെന്‍ഡിങ്ങ്

ബോംബെറിഞ്ഞത് എട്ടരയ്ക്ക്, യുവമോര്‍ച്ചാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആറരയ്ക്ക്

ബിജെപി ഓഫീസിന് നേരെ ബോംബെറിഞ്ഞത് ബിജെപി തന്നെയാണെന്നതിന് തെളിവുമായി സിപിഎം

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയത് ബിജെപി തന്നെയാണെന്ന് തെളിവ് സഹിതം സിപിഎമ്മിന്റെ ആരോപണം. ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നാണ് ആനാവൂര്‍ നാഗപ്പന്റെ ആരോപണം. എട്ടരയ്ക്ക് നടന്ന ആക്രമണത്തെക്കുറിച്ച് ആറരയ്ക്ക് തന്നെ യുവമോര്‍ച്ച നേതാവ് ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് ആനാവൂര്‍ ചൂണ്ടിക്കാട്ടുന്നത്.

യുവമോര്‍ച്ച നേതാവിന്റെ സ്‌ക്രീന്‍ ഷോട്ടോടു കൂടിയാണ് ആനാവൂര്‍ ആരോപണം ഉന്നയിക്കുന്നത്. ഇന്നലെ ബിജെപി ഓഫീസിന് നേരെ ആക്രമണമുണ്ടായത് 8.30യ്ക്കും 9നും ഇടയിലായിരുന്നു. എന്നാല്‍ തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ യുവമോര്‍ച്ച നേതാവും ബിജെപി നേതാവ് വി മുരളീധരന്റെ അടുപ്പക്കാരനുമായ ജയദേവ് ഹരീന്ദ്രന്‍ നായര്‍ ഇതിനെക്കുറിച്ച് പോസ്റ്റിട്ടത് വൈകിട്ട് 6.30നും. രാത്രി 8.30ന് നടന്ന സംഭവത്തെ പരാമര്‍ശിച്ച് മണിക്കൂറുകള്‍ക്ക് മുന്നേ എഫ്ബി പോസ്റ്റ് ഇടുന്നതെങ്ങനെയാണെന്നാണ് ആനാവൂരിന്റെ ചോദ്യം.

അക്രമണ സമയത്ത് സിസിടിവി ക്യാമറ ഓഫായിരുന്നതിന്റെ രഹസ്യം മനസിലായല്ലോയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഡല്‍ഹിയില്‍ ചെയ്ത മാപ്പര്‍ഹിക്കാത്ത അതിക്രമത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഒരു ഹര്‍ത്താല്‍ വേണം. ഹര്‍ത്താല്‍ നടത്താന്‍ ഒരു ഓഫീസിലേക്ക് ബോംബ് എറിയണം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ തിരുവനന്തപുരം ജില്ലയില്‍ മാത്രം ബിജെപി 7 ഹര്‍ത്താലുകള്‍ നടത്തി. ചെറിയ സംഭവങ്ങളുടെ പേരിലും ഇതുപോലെ ക്രിയേറ്റ് ചെയ്തുമാണ് ബിജെപി ഹര്‍ത്താലും അതിന്റെ പേരില്‍ കലാപവും നടത്തുന്നത്. എന്നിങ്ങനെ പോകുന്നു ആനാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എന്നാല്‍ തന്റെ ഇന്നലത്തെ പോസ്റ്റ് 2016 സെപ്തംബര്‍ ആറിന് ബിജെപി കുന്നുകുഴി സ്റ്റേറ്റ് ഓഫീസ് ബോംബ് എറിഞ്ഞോടിയതിനെക്കുറിച്ചാണെന്ന് പിന്നീട് ജയദേവ് വിശദീകരിച്ചിട്ടുണ്ട്. ആനാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉള്‍പ്പെടെ സ്‌ക്രീന്‍ ഷോട്ടെടുത്താണ് ജയദേവിന്റെ വിശദീകരണവും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍