UPDATES

ആന്‍ഡമാനില്‍ കുടുങ്ങിയത് 1400 പേര്‍; എല്ലാവരും സുരക്ഷിതരെന്ന് രാജ്‌നാഥ് സിംഗ്

അഴിമുഖം പ്രതിനിധി

കനത്ത മഴയും ചുഴലിക്കാറ്റിന് സാദ്ധ്യതയും കാരണം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ 1400ഓളം ടൂറിസ്റ്റുകളാണ് കുടുങ്ങിക്കിടക്കുന്നത്. 800ഓളം പേരുണ്ടെന്നായിരുന്നു ഇന്നലെ ലഭിച്ച വിവരം. എല്ലാവരും സുരക്ഷിതരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ആന്‍ഡമാനിലെ ഹാവ്‌ലോക്, നെയ്ല്‍ ദ്വീപുകളിലാണ് സഞ്ചാരികള്‍ കുടുങ്ങിയത്. കനത്ത മഴ, രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുന്നുണ്ട്. തലസ്ഥാനമായ പോര്‍ട്ട് ബ്ലയറില്‍ രക്ഷപ്രവര്‍ത്തന സംഘം സജ്ജരാണെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്കും കാറ്റിനും ഇടയാക്കിയിരിക്കുന്നത്.

ബിത്ര, ബംഗാരം, കുംഭിര്‍, എല്‍സിയു 38 എന്നീ മൂന്ന് കപ്പലുകള്‍ നാവികസേന അയച്ചിട്ടുണ്ട്. എന്നാല്‍ മോശം കാലാവസ്ഥ മൂലം തുറമുഖത്ത് നങ്കൂരമിടാന്‍ കപ്പലുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്നുകള്‍, ഡോക്ടര്‍മാരുടേയും തദ്ദേശ ഭരണകൂടത്തിന്‌റേയും സഹായം എന്നിവയെല്ലാം ലഭ്യമാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പോര്‍ട്ട് ബ്ലയറില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരമാണ് ഹാവ്‌ലോക്, നെയ്ല്‍ ദ്വീപുകളിലേയ്ക്കുള്ളത്. ഈ രണ്ട് ദ്വീപുകളെയാണ് ശക്തമായ കാറ്റും കനത്ത മഴയും കാര്യമായി ബാധിച്ചിരിക്കുന്നത്. ഈ ദ്വീപുകളില്‍ 10 ഗ്രാമങ്ങളാണ് ഉള്ളത്. പോര്‍ട്ട്‌ബ്ലെയറിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണും മറ്റും വൈദ്യുതിബന്ധം തടസപ്പെട്ടിരിക്കുന്നു. മൊബൈല്‍, ഇന്‌റര്‍നെറ്റ് സേവനങ്ങളും നിലച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍