UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുട്ടികളില്ല; ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും പതിനായിരം സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു

ലക്ഷക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസമെന്ന സ്വപ്‌നമാണ് ഇതോടെ ഇല്ലാതാകുന്നത്‌

ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും പതിനായിരം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. അടച്ചുപൂട്ടുന്ന സ്‌കൂളുകളെ സമീപത്തുള്ള മറ്റ് സ്‌കൂളുകളുമായി ലയിപ്പിച്ച് അവയെ സാമ്പത്തികമായി ലാഭത്തിലാക്കാനും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുമാണ് നീക്കം.

ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ആറായിരം സ്‌കൂളുകള്‍ ഇത്തരത്തില്‍ പുനര്‍ഘടന ചെയ്യാന്‍ ഉത്തരവിട്ടുകഴിഞ്ഞു. തെലങ്കാനയില്‍ 4600 സ്‌കൂളുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാനാണ് മണ്ഡല്‍ ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതേസമയം കുഗ്രാമങ്ങളില്‍ അടുത്ത സ്‌കൂള്‍ നിരവധി കിലോമീറ്ററുകള്‍ അകലെയായിരിക്കും. അതായത് സ്‌കൂള്‍ പുനര്‍ഘടന ലക്ഷക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസമെന്ന സ്വപ്‌നം ഇല്ലാതാക്കും.

കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ഒരു നീക്കമുണ്ടായിരുന്നെങ്കിലും രക്ഷിതാക്കള്‍ ഇടപെട്ടാണ് അത് തടഞ്ഞത്. എന്നാല്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഇല്ലാത്തതിനെ തുടര്‍ന്ന് ഈ വര്‍ഷം നടപടിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍