UPDATES

യുഎസ് ഓപ്പണ്‍: ആന്‍ഡി മുറേയും പുറത്ത്

അഴിമുഖം പ്രതിനിധി

മൂന്നാം സീഡുകാരനായ ആന്‍ഡി മുറേയെ അട്ടിമറിച്ച് 15-ാം സീഡുകാരനായ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സ്ണ്‍ യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. കെവിനിന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനമാണിത്. മുറേയെ കെവിന്‍ 7-6 (7/5), 6-3, 6-7 (2/7), 7-6 (7/0) എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. 2012-ലെ യുഎസ് ഓപ്പണ്‍ ചാമ്പ്യനാണ് മുറേ. തുടര്‍ച്ചയായ 18-ാം ഗ്രാന്‍ഡ് സ്ലാം ക്വാര്‍ട്ടര്‍ ഫൈനല്‍ എന്ന മുറേയുടെ സ്വപ്‌നം കൂടിയാണ് കെവിന്‍ അട്ടിമറിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍