പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താതെ നരഹത്യാ കുറ്റം ചുമത്താനാണ് പോലീസിന്റെ നീക്കം
സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായി ആത്മഹത്യ ചെയ്ത കേസില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ നീക്കം. അനീഷിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇത്. അഞ്ച് പ്രതികളുള്ള കേസില്‍ മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. സുഭാഷ്, ധനീഷ്, ബിജു എന്നിവരാണ് അറസ്റ്റിലായത്.
വിഷയത്തില്‍ കേസെടുക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം എസ് പിമാരാണ് ഈ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് തേടും. പാലക്കാട് ഡിഎംഒയോടും റിപ്പോര്‍ട്ട് തേടും. അതേസമയം അനീഷിന്റെ മരണത്തിന് കാരണം വീണ്ടും അപമാനിക്കപ്പെട്ടതും അതിന് മേല്‍ നല്‍കിയ പരാതിയില്‍ നീതി ലഭിക്കാത്തതുമാണെന്ന് പോലീസ് അറിയിച്ചു.
കേസിലെ പ്രതികളുടെ സുഹൃത്തുക്കള്‍ അനീഷിന്റെയും അനീഷിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടെയും ദൃശ്യങ്ങള്‍ വീണ്ടും പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ അനീഷ് പോലീസിനെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ നടപടിയുണ്ടായില്ല. നീതി ലഭിക്കാതെ വന്നതാണ് അനീഷ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതിന് കാരണമെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താതെ നരഹത്യാ കുറ്റം ചുമത്താനാണ് പോലീസിന്റെ നീക്കം.