UPDATES

അങ്കമാലി-കറുകുറ്റി വഴിയുളള റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

അഴിമുഖം പ്രതിനിധി

അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയതിനെ  തുടര്‍ന്ന് താറുമാറായ റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.മണിക്കൂറുകള്‍ നീണ്ട തീവ്ര ശ്രമത്തിന് ശേഷമാണ് ഗതാഗതയോഗ്യമാക്കി ട്രാക്കിനെ മാറ്റാന്‍ സാധിച്ചത്.

ഇന്നലെ രാത്രിയോടെ തിരുവനന്തപുരം ഭാഗത്തേക്കുളള ട്രെയിനുകള്‍ തടസമില്ലാതെ ഓടുന്നതിനുളള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. തുടര്‍ന്ന് പുലര്‍ച്ചയോടെയാണ് ഇരുട്രാക്കുകളിലൂടെയും ട്രെയിനുകള്‍ ഓടി തുടങ്ങാവുന്ന രീതിയില്‍ പാളങ്ങളും ട്രാക്കും ക്രമീകരിച്ചത്.

പാളം തെറ്റിയതിനെ തുടര്‍ന്നുളള ബോഗികള്‍ നീക്കിയതിന് ശേഷം ട്രയല്‍ സര്‍വീസ് നടത്തി നോക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ഇന്ന് മൂന്ന് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിട്ടുളളത്.മറ്റു ചില ട്രെയിനുകള്‍ അനിശ്ചിതമായി വൈകിയോടുമെന്നും റെയില്‍വെ അറിയിച്ചു. തിരുവനന്തപുരത്ത് എത്തേണ്ട പല ട്രെയിനുകളും തിരുനെല്‍വേലി വഴി തിരിച്ചുവിട്ടിട്ടുണ്ട്.

കെഎസ്ആര്‍ടിസി ഇന്നും പ്രത്യേക സര്‍വീസുകള്‍ നടത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍