UPDATES

അങ്കമാലി അപകടം: 27 ട്രെയിനുകള്‍ റദ്ദാക്കി

അങ്കമാലിക്ക് സമീപം തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് പാളംതെറ്റിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രെയിന്‍ ഗാതഗതം താറുമാറായി. 27 ട്രെയിനുകള്‍ ഇതുവരെ റദ്ദാക്കിയിട്ടുണ്ട്. ആറ് ട്രെയിനുകള്‍ ഭാഗികമായി സര്‍വീസ് നടത്തും. എറണാകുളത്ത് നിന്നും വടക്കോട്ടുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.

എറണാകുളത്തു നിന്ന് അങ്കമാലി-തൃശ്ശൂര്‍-കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന എല്ലാ ട്രെയിനുകളും റദ്ദാക്കി. ബോഗികള്‍ മാറ്റി പാളം പൂര്‍വസ്ഥിതിയിലാക്കാന്‍ സമയമെടുക്കുമെന്നും നാളെ രാവിലെ ആറ് മണിയോടെ സര്‍വീസുകള്‍ പുനസ്ഥാപിക്കാനാകൂവെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.

ട്രെയിന്‍ സര്‍വീസ് താളം തെറ്റിയത് മൂലമുള്ള യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്.

രാവിലെ 3.30ന് പോകേണ്ടിയിന്ന ചെന്നൈ-എഗ്മോര്‍ട്രെയിന്‍, തുടര്‍ന്ന് പോകേണ്ടിയിരുന്ന ധന്‍ബാദ് എക്‌സപ്രസ്, നിലമ്പൂര്‍ പാസ്സഞ്ചര്‍, എറണാകുളം ഗുരുവായൂര്‍ പാസ്സഞ്ചര്‍ എന്നിവ കാന്‍സല്‍ ചെയ്തു. തിരുവനന്തപുരത്തു നിന്ന് യാത്രയാരംഭിക്കുന്ന വേണാട് എക്‌സ്പ്രസ് (16302), ജനശതാബ്ദി എക്‌സ്പ്രസ് (12076) എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍