UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജര്‍മ്മനിയില്‍ നാലാമതും ആഞ്ജല മെര്‍ക്കല്‍; നവനാസികളും പാര്‍ലമെന്റില്‍

നവ നാസികളായി അറിയപ്പെടുന്ന തീവ്ര ദേശീയവാദി പാര്‍ട്ടി ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) 13% വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. കടുത്ത ഇസ്ലാംവിരുദ്ധ, കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ എഎഫ്ഡിയുടെ കുതിപ്പ് ജനാധിപത്യവാദികള്‍ക്ക് ആശങ്ക പകരുന്നതാണ്.

ആഞ്ജല മെര്‍ക്കല്‍ വീണ്ടും ജര്‍മ്മന്‍ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ നാലാം തവണയാണ് ആഞ്ജല ചാന്‍സലറാകുന്നത്. മെര്‍ക്കലും മധ്യ ഇടതുപക്ഷ നേതാവ് മാര്‍ട്ടിന്‍ ഷൂള്‍സും തമ്മിലായിരുന്നു ചാന്‍സലര്‍ സ്ഥാനത്തേക്ക് പ്രധാന മത്സരം. മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രറ്റിക് പാര്‍ട്ടിക്ക് 32% വോട്ടുലഭിച്ചപ്പോള്‍ മാര്‍ട്ടിന്‍ ഷൂള്‍സിന്റെ സോഷ്യല്‍ ഡെമോക്രറ്റിക് യൂണിയന് ലഭിച്ചത് 20% വോട്ട്. നവനാസികളായി അറിയപ്പെടുന്ന തീവ്ര ദേശീയവാദി പാര്‍ട്ടി ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ എഫ് ഡി) 13% വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ആഞ്ജല മെര്‍ക്കലിന് അനുകൂലമായിരുന്നു. 2005ലാണ് മെര്‍ക്കല്‍ ആദ്യമായി ജര്‍മന്‍ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 2009ലും 2013ലും ഭരണത്തുടര്‍ച്ച നേടി. അതേസമയം 2013നേക്കാള്‍ വന്‍തോതിലാണ് ഇത്തവണ മെര്‍ക്കലിന്റെ പാര്‍ട്ടിയുടെ വോട്ട് വിഹിതത്തില്‍ ഇടിവുണ്ടായത്. അന്ന് മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ (സിഡിയു) 41.7% വോട്ടോടെയാണ് ഒന്നാമതെത്തിയത്.

ജര്‍മനിയിലെ കരുത്തുറ്റ മൂന്നാമത്തെ പാര്‍ട്ടി പദവിയിലേക്ക് കൂടിയാണ് എഎഫ്ഡി നടന്നു കയറുന്നത് ഏറെ ആശങ്കയോടെയാണ് വലതുപക്ഷ ഇതര പാര്‍ട്ടികളും തീവ്ര ദേശീയവാദികളല്ലാത്തവരും കാണുന്നത്. കടുത്ത ഇസ്ലാംവിരുദ്ധ, കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ എഎഫ്ഡിയുടെ കുതിപ്പ് ജനാധിപത്യവാദികള്‍ക്ക് ആശങ്ക പകരുന്നതാണ്. എഎഫ്ഡിക്ക് വോട്ട് ചെയ്തവരുടെ പ്രശ്‌നങ്ങള്‍ക്കും ചെവി കൊടുക്കുമെന്ന് നേരത്തേതന്നെ മെര്‍ക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്. 2015നു ശേഷം രാജ്യത്തേക്ക് ലക്ഷക്കണക്കിന് കുടിയേറ്റക്കാരും അഭയാര്‍ഥികളും ഒഴുകിയെത്തിയതിനെതിരെ പ്രതിഷേധം വളര്‍ത്തിയും ധ്രുവീകരണമുണ്ടാക്കിയുമാണ് എഎഫ്ഡി ശക്തിപ്പെട്ടത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍