UPDATES

വിദേശം

ട്രംപ് ഭരണകൂടത്തിനെതിരെ യുഎന്നില്‍ ആഞ്ജലീന ജോളി

അന്താരാഷ്ട്ര സ്ഥാപനങ്ങളെയും കരാറുകളെയും ലംഘിക്കുന്നവരാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതെന്ന് ട്രംപിന്റെ പേരെടുത്ത് പറയാതെ അവര്‍ വിമര്‍ശിച്ചു

ഐക്യരാഷ്ട്ര സംഘടനയ്ക്കുളള അമേരിക്കന്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നു എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെ അന്താരാഷ്ട്ര സംഘടനയ്ക്ക് ശക്തമായ പിന്തുണയുമായി പ്രമുഖ ഹോളിവുഡ് നടി ആഞ്ജലീന ജോളി രംഗത്തെത്തി. യുഎന്നില്‍ പരിഷ്‌കരണങ്ങള്‍ ആവിഷ്‌കരിക്കുന്നതോടൊപ്പം അതിന് പിന്തുണയും ആവശ്യമാണെന്ന് യുഎന്നിലെ പ്രത്യേക പ്രതിനിധി കൂടിയായ അവര്‍ ചൂണ്ടിക്കാണിച്ചു. ജനകീയതയുടെ മുഖംമൂടിയണിയച്ച ദേശീയവാദം ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരികയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മറ്റുള്ളവരില്‍ ഭയവും വിദ്വേഷവും ജനിപ്പിക്കുന്ന നയങ്ങളാണ് ഇപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നതെന്നും ജനീവയില്‍ യുഎന്നില്‍ ബുധനാഴ്ച സംസാരിക്കവെ അവര്‍ ചൂണ്ടിക്കാട്ടി.

ഒരു അഭിമാനമുള്ള അമേരിക്കക്കാരിയും അന്താരാഷ്ട്രവാദിയും എന്ന നിലയിലാണ് താന്‍ ഇതൊക്കെ പറയുന്നതെന്നും അവര്‍ കുട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര സ്ഥപനങ്ങളെയും കരാറുകളെയും ലംഘിക്കുന്നവരാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതെന്ന് ട്രംപിന്റെ പേരെടുത്ത പറയാതെ അവര്‍ വിമര്‍ശിച്ചു. യുഎന്‍, നമ്മള്‍ ചെയ്തിട്ടുള്ള ദോഷങ്ങളെ കുറിച്ച് നമ്മള്‍ തിരിച്ചറിയണം. ചിലരുടെ മാത്രം ഉപയോഗത്തിനായി അതിനെ ഉപയോഗിക്കാനാണ് പലര്‍ക്കും താല്‍പര്യം. യുഎന്നിന് ആവശ്യമുള്ള ഫണ്ടിന്റെ പകുതി പോലും അതിന് ലഭിക്കുന്നില്ല.

ഇറാഖിലെ ബാഗ്ദാദില്‍ 2003ല്‍ ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട പ്രതിനിധി സെര്‍ജിയോ വിയേറ ഡി മെല്ലോയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍