UPDATES

ട്രെന്‍ഡിങ്ങ്

ഈ വാദങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു; രാജിയുടെ പിന്നിലെ കാരണങ്ങള്‍ തുറന്നു പറഞ്ഞ് കുംബ്ലെ

കുംബ്ലെയുടെ രാജിക്കത്തിന്റെ പൂര്‍ണരൂപം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും രാജിവെച്ച അനില്‍ കുംബ്ലെ ബിസിസിഐക്ക് സമര്‍പ്പിച്ച രാജിക്കത്തിന്റെ പൂര്‍ണരൂപം:

മുഖ്യ പരിശീലകനായി എന്നോട് തുടരാന്‍ ആവശ്യപ്പെട്ട ബിസിസിഐയുടെ ഉപദേശകസമിതിയുടെ (സിഎസി) നിര്‍ദ്ദേശത്തില്‍ ഞാന്‍ അങ്ങേയറ്റം അഭിമാനിതനാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ള ഇന്ത്യന്‍ ടീം നേടിയ നേട്ടങ്ങളുടെ അവകാശം നായകനും മുഴുവന്‍ ടീമിനും പരിശീലക, പിന്തുണ ജീവനക്കാര്‍ക്കും ഉള്ളതാണ്.

ഈ വിവരം എനിക്ക് ലഭിക്കുന്നതിന് മുമ്പ്, ഇന്ത്യന്‍ ടീമിന്റെ നായകന് എന്റെ ‘രീതികളോടും’ ഞാന്‍ പ്രധാന പരിശീലകനായി തുടരുന്നതിനോടും അഭിപ്രായ വ്യത്യാസമുണ്ടെന്ന് ബിസിസിഐ ആദ്യമായി എന്നെ അറിയിച്ചു. നായകന്റെയും പരിശീലകന്റെയും ബന്ധങ്ങളുടെ അതിര്‍ത്തികളെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളെന്ന നിലയില്‍ ഇതെന്നെ അത്ഭുതപ്പെടുത്തി. ഞാനും നായകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഈ പങ്കാളിത്തത്തിന് ഭാവിയില്ലാത്തതിനാല്‍, ഇതില്‍ നിന്നും ഒഴിവാകാനുള്ള ഏറ്റവും നല്ല സന്ദര്‍ഭം ഇതാണെന്ന് ഞാന്‍ കരുതുന്നു.
പ്രൊഫഷണലിസം, അച്ചടക്കം, ആത്മാര്‍പ്പണം, സത്യസന്ധത, മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കല്‍, വ്യത്യസ്ത കാഴ്ചപ്പാടുകളോടുള്ള ബഹുമാനം എന്നിവ നടപ്പിലാക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഒരു പങ്കാളിത്തം ഫലപ്രദമാകാന്‍ ഇത്തരം കാര്യങ്ങള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ട്. ടീമിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി സ്വയം വികസിക്കാനുള്ള ‘കണ്ണാടി പിടിച്ചുകൊടുക്കല്‍’ ആയാണ് പരിശീലകന്റെ സ്ഥാനത്തെ ഞാന്‍ കാണുന്നത്.

ഇത്തരം ‘പരിമിതികള്‍’ എനിക്കുള്ളതിനാല്‍, സിഎസിയും ബിസിസിഐയും തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ഉത്തരവാദിത്വം കൈമാറുന്നതാണ് ഉചിതമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം മുഖ്യ പരിശീലകനായി സേവനം ചെയ്യാന്‍ സാധിച്ചത് വലിയ അംഗീകാരമാണെന്ന് ഞാന്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. അതിന് സിഎസിയോടൂം ബിസിസിഐയോടും സിഒഎയോടും മറ്റ് ബന്ധപ്പെട്ടവരോടും നന്ദിയുണ്ട്.

ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കുന്ന എണ്ണമില്ലാത്ത ആരാധകരോട് നന്ദി രേഖപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ രാജ്യത്തിന്റെ മഹത്തായ ക്രിക്കറ്റ് പാരമ്പര്യത്തെ ആരാധിക്കുന്ന ഒരാളായി ഞാന്‍ തുടരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍