UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏഥന്‍സ് ഒളിംപിക്‌സിലെ മെഡലിന് അവകാശവാദമുന്നയിച്ച് അഞ്ജു ബോബി ജോര്‍ജ്‌

അഞ്ജുവിനെ കൂടാതെ ഓസ്‌ട്രേലിയയുടേയും ബ്രിട്ടന്റേയും ഓരോ താരങ്ങളും മെഡലിനായി അവകാശവാദം ഉന്നയിച്ച് രംഗത്തെത്തി. താരങ്ങള്‍ക്ക് അത്‌ലറ്റിക് ഫെഡറേഷനുകളുടെ പിന്തുണയുണ്ട്.

2004ലെ ഏഥന്‍സ് ഒളിംപിക്‌സില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ലോംഗ് ജംപ് താരം അഞ്ജു ബോബി ജോര്‍ജ് 14 വര്‍ഷത്തിന് ശേഷം മെഡലിന് അവകാശവാദം ഉന്നയിച്ച് രംഗത്ത്. അഞ്ജുവിനെ കൂടാതെ ഓസ്‌ട്രേലിയയുടേയും ബ്രിട്ടന്റേയും ഓരോ താരങ്ങളും മെഡലിനായി അവകാശവാദം ഉന്നയിച്ച് രംഗത്തെത്തി. താരങ്ങള്‍ക്ക് അത്‌ലറ്റിക് ഫെഡറേഷനുകളുടെ പിന്തുണയുണ്ട്. ലോംഗ് ജംപ് മത്സരത്തില്‍ പങ്കെടുത്ത മൂന്ന് റഷ്യന്‍ താരങ്ങള്‍ – താത്യാന ലെബഡേവ, ഇറിന സിമാഗിന, താത്യാന കോടോവ എന്നിവര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി ആരോപണം വന്നിരുന്നു. മത്സരം സംബന്ധിച്ച് അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലേയും യുകെയിലേയും ബ്രിട്ടനിലേയും അത്‌ലറ്റിക് ഫെഡറേഷനുകള്‍, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്‍സ് (ഐഎഎഫ്) സിഇഒയ്ക്ക്് കത്ത് നല്‍കിയിരുന്നു.

നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മരിയന്‍ ജോണ്‍സ് ഉത്തേജക മരുന്ന ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാനം നഷ്ടമാവുകയും അഞ്ജു അഞ്ചാം സ്ഥാനത്തേയ്ക്ക് വരുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയയുടെ ബ്രോണ്‍വിന്‍ തോംപ്‌സണ്‍ നാലാം സ്ഥാനത്തും ബ്രിട്ടന്റെ ജേഡ് ജോണ്‍സണ്‍ ആറാം സ്ഥാനത്തുമായി. ഇത് ഐഎഎഫും ഐഒസിയും (ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി) അംഗീകരിച്ചിട്ടുണ്ട്്. ഈ മൂന്ന് പേരുടേയും ആവശ്യം അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഓസ്‌ട്രേലിയന്‍ താരത്തിന് സ്വര്‍ണവും അഞ്ജു ബോബി ജോര്‍ജിന് വെള്ളിയും ബ്രിട്ടീഷ് താരത്തിന് വെങ്കലവും ലഭിക്കും. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ ബ്രിട്ടീഷുകാരനായ നോര്‍മന്‍ പ്രിച്ചാര്‍ഡ് (1900ലെ പാരീസ് ഒളിമ്പിക്‌സില്‍ 200 മീറ്റര്‍ ഓട്ടത്തിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലും വെള്ളി മെഡലുകള്‍) നേടിയ വെള്ളി മെഡല്‍ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യക്ക് വേണ്ടി ആദ്യമായി വ്യക്തിഗത മെഡല്‍ നേടുന്ന താരമാകും അഞ്ജു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍