UPDATES

വായിച്ചോ‌

ആന്‍ ഫ്രാങ്ക് നാസികള്‍ക്ക് ഒറ്റുകൊടുക്കപ്പെട്ടതല്ലെന്ന് സംശയം

ആംസ്റ്റര്‍ഡാമിലെ ആന്‍ ഫ്രാങ്ക് ഹൗസ് മ്യൂസിയം നടത്തിയ പഠനം പറയുന്നത് ഇത്തരത്തിലൊരു ഒറ്റിക്കൊടുക്കല്‍ ഉണ്ടായിട്ടുണ്ടാവാന്‍ ഇടയില്ലെന്നാണ്.

ജര്‍മ്മന്‍ ഫാസിസ്റ്റ് ഭീകരതയുടെ രക്തസാക്ഷിയായ ആന്‍ ഫ്രാങ്കിന്‌റെ ഡയറിക്കുറിപ്പുകള്‍ ലോകത്തെ ഏറ്റവും പ്രശസ്തമായ പുസ്തകങ്ങളിലൊന്നാണ്. 15 വയസുള്ളപ്പോഴാണ് ആന്‍ ഫ്രാങ്ക് എന്ന ജൂതപെണ്‍കുട്ടി, ബെര്‍ഗന്‍ ബെല്‍സണിലെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ മരിക്കുന്നത്. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ഡയറിക്കുറിപ്പുകള്‍ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടതോടെ ഫാസിസ്റ്റ് ഭീകരതയുടെ ഇരകളുടെ പ്രതീകമായി ആന്‍ ഫ്രാങ്ക് മാറി. നാസികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനായി ഒളിവില്‍ കഴിഞ്ഞിരുന്ന ആന്‍ ഫ്രാങ്കും കുടുംബവും, നെതര്‍ലാന്‌റ്‌സിലെ നാസി പൊലീസിന് ഒറ്റു കൊടുക്കപ്പെടുകയായിരുന്നു എന്നാണ് ഇതുവരെയുള്ള വിവരം. എന്നാല്‍ ആംസ്റ്റര്‍ഡാമിലെ ആന്‍ ഫ്രാങ്ക് ഹൗസ് മ്യൂസിയം നടത്തിയ പഠനം പറയുന്നത് ഇത്തരത്തിലൊരു ഒറ്റിക്കൊടുക്കല്‍ ഉണ്ടായിട്ടുണ്ടാവാന്‍ ഇടയില്ലെന്നാണ്.

രണ്ട് വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ നിന്നാണ് 1944 ഓഗസ്റ്റ് നാലിന് ആനിനേയും കുടുംബത്തേയും അറസ്റ്റ് ചെയ്യുന്നത്. ആംസ്റ്റര്‍ഡാമിലെ പ്രിന്‍സന്‍ഗ്രാറ്റ് കനാലിന് സമീപത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയോ മറ്റോ ആവാം ആന്‍ ഫ്രാങ്കിനെ അറസ്റ്റ് ചെയ്തതെന്നാണ് ഒരു അനുമാനം. ആന്‍ ഫ്രാങ്ക് താമസിച്ചിരുന്ന കെട്ടിടത്തില്‍ വ്യാജ റേഷന്‍ കാര്‍ഡുമായി രണ്ട് പേര്‍ താമസിച്ചിരുന്നതായാണ് ഡച്ച് ഗവണ്‍മെന്‌റ് രേഖകള്‍ പറയുന്നത്. ഇവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇവരുടെ അറസ്റ്റിനെക്കുറിച്ച് ആന്‍ ഡയറിയില്‍ പറയുന്നുണ്ട്.

ഇത്തരം അറസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് ഹേഗിലേയ്ക്കാണ്. ബന്ധപ്പെട്ട വകുപ്പിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പതിവ് തിരച്ചിലുകളുടെ ഭാഗമായി എത്തുമ്പോള്‍ സന്ദര്‍ഭവശാല്‍ ആന്‍ ഫ്രാങ്ക് അടക്കമുള്ളവര്‍ അറസ്റ്റ് പൊലീസ് പിടിയിലായിരിക്കാനാണ് സാദ്ധ്യതയെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഒറ്റിക്കൊടുത്തു എന്ന് കരുതുന്നത് തള്ളിക്കളയാവുന്നതല്ലെന്നാണ് ആന്‍ ഫ്രാങ്ക് മ്യൂസിയം പറയുന്നത്. 1944 ഓഗസ്റ്റ് നാലിന് ആനും കുടുംബവും എങ്ങനെയാണ് പൊലീസ് പിടിയിലായത് എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.

വായനയ്ക്ക്: https://goo.gl/K4gscj

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍