ഗുരു ചേമാഞ്ചേരി, യേശുദാസ്, ശീജേഷ്, അക്കിത്തം, കളരി ഗുരു മീനാക്ഷി അമ്മ, പാറശ്ശാല ബി പൊന്നാമ്മാള്‍ തുടങ്ങിയവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്
പത്മപുരസ്‌കാരം പ്രഖ്യാപിച്ചു. യേശുദാസും ശ്രീജേഷുമുള്‍പ്പടെ ആറ് മലയാളികള്‍ പുരസ്‌കാരത്തിന് അര്‍ഹരായി. കഥകളി ഗുരു ചേമാഞ്ചേരി, ഗായകന്‍ യേശുദാസ്, ഹോക്കിതാരം ശീജേഷ്, കവി അക്കിത്തം, കളരി ഗുരു മീനാക്ഷി അമ്മ, പാറശ്ശാല ബി പൊന്നാമ്മാള്‍ തുടങ്ങിയവരാണ് കേരളത്തില്‍ നിന്ന് പുരസ്‌കാരത്തിന് അര്‍ഹരായത്. യേശുദാസിന് പത്മവിഭൂഷണും ബാക്കിയുള്ളവര്‍ക്ക് പത്മശ്രീയും നല്‍കിയാണ് രാജ്യം അംഗീകരിച്ചത്.
മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിക്കും ശരത്ത് പവാറിനും പത്മവിഭൂഷണും കായിക താരങ്ങളായ വിരാട് കോഹ്ലി, ദീപാ കര്‍മാന്‍ തുടങ്ങിയവര്‍ക്ക് പത്മശ്രീയും നല്‍കി.