UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അണ്ണാഹസാരെയെ റിപ്പബ്ലിക് ദിനത്തില്‍ വധിക്കുമെന്ന് ഭീഷണിക്കത്ത്

അഴിമുഖം പ്രതിനിധി

അണ്ണാഹസാരെയെ റിപ്പബ്ലിക് ദിനത്തില്‍ വധിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതായി പോലിസ്. ജനുവരി 26ന് ഹസാരെയെ വധിക്കുമെന്നും അദ്ദേഹത്തിന്റെ വംശം അവസാനിപ്പിക്കുമെന്നും കത്തില്‍ പറയുന്നു. അഹമ്മദ് നഗര്‍ ജില്ലയിലെ റാലേഗന്‍ സിദ്ധി വില്ലേജിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ നാലു ദിവസം മുന്‍പാണ് ഭീഷണിക്കത്ത് ലഭിച്ചതെന്ന് സൂപ്രണ്ട് ഓഫ് പോലിസ് പങ്കജ് ദേശ്മുഖ് പറഞ്ഞു. അനധികൃത പ്രവര്‍ത്തനങ്ങളിലൂടെ ഹസാരെ  ധാരാളം പണം സമ്പാദിച്ചിട്ടുണ്ട് എന്നും കത്തില്‍ പരാമര്‍ശമുള്ളതായി അദ്ദേഹം വ്യക്തമാക്കി. അണ്ണാഹസാരെയ്ക്ക് മുന്‍പും ഇത്തരത്തില്‍ അജ്ഞാത വധഭീക്ഷണിക്കത്തുകള്‍ ലഭിച്ചിട്ടുണ്ട്. കൊല്ലുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടുള്ള പത്താമത്തെ കത്താണ് ഇപ്പോള്‍ ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ പി.എ ശ്യാം പത്താഡെ പറഞ്ഞു. പക്ഷേ അത്തരം കത്തുകള്‍ക്ക് ശ്രദ്ധകൊടുക്കേണ്ട ആവശ്യമില്ലെന്നാണ് ഹസാരെ പറഞ്ഞതെന്നും പത്താഡെ കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍