UPDATES

ബംഗ്ലാദേശില്‍ വീണ്ടുമൊരു ബ്ലോഗ്ഗര്‍ കൂടി കൊല്ലപ്പെട്ടു

ബംഗ്ലാദേശില്‍ വീണ്ടുമൊരു ബ്ലോഗ്ഗര്‍ കൂടി കൊല്ലപ്പെട്ടു. നിലോയ് നീല്‍ ചൗധരി എന്ന ബ്ലോഗറെയാണ് ഇസ്ലാമിക ഭീകരവാദികള്‍ എന്ന് സംശയിക്കുന്ന അക്രമികള്‍ കൊലപ്പെടുത്തിയത്. ആക്റ്റിവിസ്റ്റും ബ്ലോഗ്ഗറുമായ നീല്‍ ചൗധരിയെ മാരകായുധങ്ങളുമായി ഫ്ലാറ്റില്‍ അതിക്രമിച്ചു കയറിയാണ്  അക്രമി സംഘം  കൊലപ്പെടുത്തിയത് . അതേ സമയം ഫ്ലാറ്റില്‍ ഉണ്ടായിരുന്ന ഭാര്യയെ മറ്റൊരു മുറിയിലടച്ചത്തിനു ശേഷമാണ് അക്രമികള്‍ നീല്‍ ചൗധരിയെ കൊലപ്പെടുത്തിയത്. ആറു പേരടങ്ങിയ അക്രമിസംഘം റൂം വാടകയ്ക്കെടുക്കാന്‍ എന്ന വ്യാജേനയാണ് ഫ്ലാറ്റ് സമുച്ചയത്തില്‍ കയറിപ്പറ്റിയത് എന്ന് പോലീസ് കമ്മീഷണര്‍ മുംതാഷിരുള്‍ ഇസ്ല്ലാം അറിയിച്ചു .

ബംഗ്ലാദേശില്‍ മതതീവ്രവാദികളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്ന നാലാമത്തെ ബ്ലോഗ്ഗറാണ് നീല്‍ ചൗധരി. മതേതര ആശയങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ബ്ലോഗ്ഗുകള്‍ എഴുതുകയും ചെയ്യുമായിരുന്ന അദ്ദേഹം . ബംഗ്ലാദേശിലെ യുദ്ധതടവുകാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം ഉയര്‍ത്തുന്ന സംഘടനയായ ജനജാഗരന്‍ മഞ്ചില്‍ അംഗമായിരുന്നു നീല്‍ ചൗധരി. അനന്താ റോയ്, വാസിഖുര്‍ റഹ്മാന്‍ ,അവിജിത്  എന്നീ ബ്ലോഗ്ഗര്‍മാരും സമാനമായ രീതിയില്‍ ആണ് കൊല്ലപ്പെട്ടത് .

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍