UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുണ്ടറ പീഡനക്കേസ് പ്രതിക്കെതിരേ വീണ്ടും കൊലപാതക ആരോപണം

കുണ്ടറയില്‍ 14 വയസുകാനെ വിക്ടറും മകനും ചേര്‍ന്നു കൊലപ്പെടുത്തിയതായാണു കുടുംബത്തിന്റെ പരാതി

കൊല്ലം കുണ്ടറയില്‍ പത്തുവയസുകാരിയായ കൊച്ചുമകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുത്തച്ചന്‍ വിക്ടര്‍ ഡാനിയേലിനെതിരെ മറ്റൊരു കൊലപാതക ആരോപണം. 2010 ല്‍ കുണ്ടറയില്‍ മരിച്ച പതിനാലുകാരന്റെ അമ്മയാണു വിക്ടറിനെതിരേ പരാതി നല്‍കിയത്. വിക്ടറും മകനും ചേര്‍ന്നു തന്റെ മകനെ കൊലപ്പെടുത്തിയെന്നാണു പരാതി. പരാതിയില്‍ അന്വേഷണം നടത്തുമെന്നു കൊല്ലം റൂറല്‍ എസ് പി എസ് സുരേന്ദ്രന്‍ അറിയിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പരാതിക്കാരി മുമ്പ് വിക്ടറിന്റെ അയല്‍വാസിയായിരുന്നു. ആരുമില്ലാതിരുന്ന സമയത്താണു വീടിനുള്ളില്‍ പതിനാലുകാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുന്നത്. മകന്റെ മരണം കൊലപാതകമാണെന്നു കാണിച്ചു അന്നു തന്നെ വീട്ടുകാര്‍ കുണ്ടറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്നു പരാതിയില്‍ കൃത്യമായി അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായില്ല. നിരവധി തവണ തങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയെന്നും പണം തന്നാല്‍ അന്വേഷിക്കാമെന്ന നിലപാടായിരുന്നു പൊലീസിനെന്നും അമ്മ പറയുന്നു.

പിന്നീട് വിക്ടറിനെ പേടിച്ചാണു താമസസ്ഥലം മാറിയതെന്ന് ഈ കുടുംബം പറയുന്നു. ഇപ്പോള്‍ പത്തുവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് വിക്ടര്‍ പിടിയിലായതോടെയാണ് ഇയാള്‍ക്കെതിരേ വീണ്ടും പരാതിയുമായി 14 കാരന്റെ കുടുംബം രംഗത്തു വന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍