UPDATES

ജേക്കബ് തോമസും സര്‍ക്കാരും ഏറ്റുമുട്ടല്‍ പാതയില്‍

അഴിമുഖം പ്രതിനിധി

ഡിജിപി ജേക്കബ് തോമസിന് സര്‍ക്കാര്‍ രണ്ടാമതും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സര്‍ക്കാരിന് എതിരെ മാധ്യമങ്ങളോട് പ്രതികരിച്ചതിന്‌ നടപടി എടുക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് സര്‍ക്കാര്‍ ആദ്യം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ എന്തു കൊണ്ട് തന്നില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു എന്നതിന്റെ വിശദാംശങ്ങളും തെളിവും നല്‍കണം എന്ന് ഈ നോട്ടീസിന് ചീഫ് സെക്രട്ടറിക്ക് ജേക്കബ് തോമസ് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം തള്ളിയ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ രണ്ടാമതും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷം ജേക്കബ് തോമസിന് എതിരെ സര്‍ക്കാര്‍ നടപടി എടുക്കാനാണ് സാധ്യത. സംസ്ഥാനത്തെ വന്‍കിട ബില്‍ഡര്‍മാരുടെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ജേക്കബ് തോമസ് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തന്നെ ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസിന്റെ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് നിന്നും മാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ബാര്‍കോഴ കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സത്യം ജയിച്ചുവെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും സര്‍ക്കാരിന്റെ തലപ്പത്തുള്ളവരെ രോഷാകുലരാക്കിയിരുന്നു. ഇതാണ് രണ്ടാമത്തെ നോട്ടീസ് അയക്കുന്നതിലേക്ക് നയിച്ചത്. ബാര്‍ കേസ് വിജിലന്‍സ് അന്വേഷിക്കുന്ന ഘട്ടത്തിലാണ് ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്നും മാറ്റി ഫയര്‍ ആന്റ് റസ്‌ക്യു വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ ആക്കിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍