UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാവോയിസ്റ്റുകളെ സഹായിച്ചുവെന്ന് ആരോപിച്ച് സസ്പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ ജീവനക്കാരനെതിരെ യുഎപിഎ ചുമത്തി

മനുഷ്യവകാശപ്രവര്‍ത്തകനായ എംഎന്‍ രാവുണ്ണിയെ ഒളിവില്‍ പാര്‍പ്പിച്ചെന്ന് ആരോപിച്ചാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്

നിലമ്പൂരില്‍ പോലീസ് വെടിവെച്ചു കൊന്ന മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാന്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ ജീവനക്കാരനെതിരെ യുഎപിഎ ചുമത്ത. കോഴിക്കോട് ഗവണ്‍മെന്റ് പോളിടെക്നിക് ജീവനക്കാരനായ രജീഷ് കൊല്ലക്കണ്ടിയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മനുഷ്യവകാശപ്രവര്‍ത്തകനായ എംഎന്‍ രാവുണ്ണിയെ ഒളിവില്‍ പാര്‍പ്പിച്ചെന്ന് ആരോപിച്ചാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. വയനാട് വെള്ളമുണ്ട, തലപ്പുഴ എന്നീ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുഎപിഎ പ്രകാരം കേസെടുക്കാന്‍ കഴിയുന്ന ഗൗരവമായ കുറ്റകൃത്യങ്ങള്‍ രജീഷ് നടത്തിയിട്ടുണ്ടെന്ന് പോലീസ് മുമ്പ് പറഞ്ഞിരുന്നു.

സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൂടിയായ രാജേഷിനെ സസ്പെന്‍ഡ് ചെയ്തത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ട നിയമപ്രകാരമാണ് സസ്പെന്‍ഡ് ചെയ്തത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍