UPDATES

ആന്തൂരില്‍ തെറ്റുപറ്റിയെന്ന് കോണ്‍ഗ്രസ്

അഴിമുഖം പ്രതിനിധി

സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ 14 സീറ്റുകളില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആന്തൂര്‍ മുന്‍സിപ്പാലിറ്റിയില്‍ തെറ്റുപ്പറ്റിയെന്ന് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത്‌ തെറ്റാണെന്ന് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. ഇത് ജില്ലാ നേതൃത്വത്തിന്റെ തെറ്റാണെന്ന് അദ്ദേഹം ഏറ്റുപറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വിമതര്‍ക്കെതിരെ നടപടി ഉണ്ടാകും. പികെ രാജേഷ് അടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് നടപടി. ഇവരെ പുറത്താക്കും. അതേസമയം മലപ്പുറത്ത് 24 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും മുസ്ലിംലീഗും കോണ്‍ഗ്രസും സഖ്യമില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍