UPDATES

വൈറല്‍

ബംഗളൂരുവിന്റെ നവമാധ്യമ ലോകം ഒരു മനസ്സോടെ തിരഞ്ഞു; കാണാതായ നരവംശ ശാസ്ത്രജ്ഞയെ കണ്ടെത്തി

കാനഡയിലായിരുന്ന ആത്രെയീ മജൂംദാര്‍ ബുധനാഴ്ചയാണ് ബംഗളൂരുവിൽ എത്തുന്നത്

ബംഗളൂരുവിൽ നിന്ന് കാണാതായ നരവംശ ശാസ്ത്രജ്ഞ ആത്രെയീ മജൂംദാറിനെ കണ്ടെത്തി. ഏപ്രില്‍ 4നാണ് ആത്രെയീയെ കാണാതാവുന്നത്. ഇതേ തുടര്‍ന്ന് സുഹൃത്തുക്കള്‍ സോഷ്യൽ മീഡിയയും ഗൂഗിൾ സ്പ്രെഡ്ഷീറ്റും ഉപയോഗിച്ച് നടത്തിയ ഏകോപിത തിരച്ചിലിലാണ് അവരെ കണ്ടെത്തിയത്.

ആത്രെയീ താമസിച്ചിരുന്ന നഗരത്തിലെ ഹോട്ടലിലെ തൊഴിലാളികള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രം കണ്ടാണ് അവരെ തിരിച്ചറിഞ്ഞത്.

കാനഡയിലായിരുന്ന ആത്രെയീ മജൂംദാര്‍ ബുധനാഴ്ചയാണ് ബംഗളൂരുവിൽ എത്തുന്നത്. മാതാപിതാക്കൾ ആത്രെയീയെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ‘9 മണി വരെ അവൾ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. അതിനു ശേഷമാണ് ഒരു ബാഗുമെടുത്ത് പുറത്ത് പോയത്’ രക്ഷിതാക്കള്‍ പറഞ്ഞു.

ബെലണ്ടൂരിലെ നൊവോട്ടല്‍, മാരിയറ്റ് എന്നീ ഹോട്ടലുകളുടെ സുരക്ഷാ കാമറകളില്‍ അവളുടെ ദൃശ്യം പതിഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. ഫോണ്‍ ഉപേക്ഷിച്ച ആത്രെയി പണവും പാസ്പോര്‍ട്ടും മാത്രം എടുത്താണ് അവിടെനിന്നും പോയത്.

ബംഗളൂരുവിലെ നാഷണൽ ലോ സ്കൂളിലായിരുന്നു ആത്രെയീ പഠിച്ചിരുന്നത്. അതിനു ശേഷം ഗവേഷണത്തിനായി കാനഡയിലെ ടോറൊന്‍റോയിലേക്ക് പോയി.

കാണാതാവുന്നതിനു തൊട്ടു മുന്‍പത്തെ ദിവസം മുതല്‍ അവള്‍ രക്ഷിതാക്കളുടെ ഫോണ്‍കോളുകള്‍ക്ക് മറുപടി നല്‍കിയിരുന്നില്ല. ഡല്‍ഹിയിലെത്തിയ ശേഷം അച്ഛനെ വിളിച്ച് ബംഗളൂരുവിലേക്ക് വരുന്ന വിവരം പറയുകയായിരുന്നു.

ആത്രെയീ എവിടെയാണെന്നതിനെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കാന്‍ വേണ്ടിയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സോഷ്യൽ മീഡിയയിലൂടെ അവളുടെ ഫോട്ടോകൾ പങ്കുവെച്ചത്. ആശുപത്രികളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പോലീസ് തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍