UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപി സര്‍ക്കാരിന്റെ ആന്റി റോമിയോ സ്‌ക്വാഡുകള്‍ക്ക് ഹൈക്കോടതിയുടെ പ്രവര്‍ത്തനാനുമതി

ബിജെപിയുടെ യുപി തെരഞ്ഞെടുപ്പു പ്രകടനപത്രിക പ്രകാരമാണ് യോഗി സര്‍ക്കാര്‍ ആന്റി റോമിയോ സ്‌ക്വാഡ് നടപ്പാക്കിയത്

ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പാക്കിയ ആന്റി റോമിയോ സ്‌ക്വാഡുകള്‍ക്ക് അലഹബാദ് ഹൈക്കോടതിയുടെ പ്രവര്‍ത്തനാനുമതി. യുപി സര്‍ക്കാര്‍ തീരുമാനത്തിനെതിരേയും പോലീസിന്റെ നടപടി സദാചാര പോലീസിംഗാണെന്ന ആരോപണത്തോടെയും ഗൗരവ് ഗുപ്ത എന്ന അഭിഭാഷകനായിരുന്നു കോടതിയെ സമീപിച്ചിത്. ഇതിനെ തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു.

ബിജെപിയുടെ യുപി തെരഞ്ഞെടുപ്പു പ്രകടനപത്രിക പ്രകാരമാണ് യോഗി സര്‍ക്കാര്‍ ആന്റി റോമിയോ സ്‌ക്വാഡ് നടപ്പാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതുസ്ഥലങ്ങള്‍ തുടങ്ങിയിടങ്ങളില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷാ ഉറപ്പുവരുത്തുന്നതിനാണ് ആന്റി റോമിയോ സ്‌ക്വാഡിനു രൂപം നല്‍കിയത്.

യുപിയിലെ മീററ്റ് ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കിയിരിക്കുന്നത്. മീററ്റിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും മൂന്നോ നാലോ പോലീസുകാരെ ഉള്‍പ്പെടുത്തി ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ ഒന്നിലധിക്കം സ്‌ക്വാഡുകളെ നിയമിക്കുവാനും ഇതില്‍ നാലിലധികം പോലീസുകാരെ ഉള്‍പ്പെടുത്തുവാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍