UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ ആന്‍റി റോമിയോ സ്ക്വാഡ് പണി തുടങ്ങി; മൂന്ന് ‘റോമിയോ’മാര്‍ അറസ്റ്റില്‍

മീററ്റില്‍ പെണ്‍കുട്ടികളുടെ സ്കൂളിനടുത്ത് നില്‍ക്കുകയായിരുന്ന യുവാക്കളെ ചോദ്യം ചെയ്യാനായി പിടിച്ചു കൊണ്ടുപോയി

കോളേജ് നടയിലോ, ബസ് സ്റ്റോപ്പിലോ, കടകള്‍ക്ക് മുന്‍പിലോ അനാവശ്യമായി ചുറ്റിത്തിരിയുന്ന പയ്യന്‍മാര്‍ക്ക് യുപി പോലീസിന്റെ പണി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവനുസരിച്ച് യുപി പോലീസിന്റെ ‘ആന്‍റി റോമിയോ സ്ക്വാഡ്’ ടീം മിന്നല്‍ പരിശോധനകള്‍ ആരംഭിച്ചു.

ലഖ്നോവില്‍ മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്ത പോലീസ് മീററ്റില്‍ പെണ്‍കുട്ടികളുടെ സ്കൂളിനടുത്ത് നില്‍ക്കുകയായിരുന്ന യുവാക്കളെ ചോദ്യം ചെയ്യാനായി പിടിച്ചു കൊണ്ടുപോകുകയും ചെയ്തു.

ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ആന്‍റി റോമിയോ സ്ക്വാഡ്. പെണ്‍കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മാളുകള്‍, കോളേജുകള്‍, കോച്ചിംഗ് സെന്ററുകള്‍ മുതലായ ഇടങ്ങളില്‍ നിരീക്ഷണം ശക്തമാക്കണം എന്ന നിര്‍ദ്ദേശം ഇതിനകം പോലീസിന് പോയിക്കഴിഞ്ഞു. എന്നാല്‍ പോലീസ് നടപടികളുടെ പേരില്‍ ആരെങ്കിലും ആനാവശ്യമായി പീഡിപ്പിക്കപ്പെടുമോ എന്ന കാര്യത്തില്‍ ഇപ്പൊഴും ആശയകുഴപ്പം നിലനില്‍ക്കുകയാണ്.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണം തടയാന്‍ ഓരോ പോലീസ് സ്റ്റേഷനിലും ആന്‍റി റോമിയോ സ്ക്വാഡ് രൂപീകരിക്കുമെന്നും  കുറ്റം ചെയ്യുന്നവര്‍ക്കെതിരെ ഗൂണ്ടാ നിയമ പ്രകാരം കേസെടുക്കുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ എ സതീഷ് ഗണേഷ് പറഞ്ഞു.

അതേ സമയം ബിജെപിയുടെ ലൌ ജിഹാദ് കാമ്പയിനുമായി ബന്ധപ്പെടുത്തി ആന്‍റി റോമിയോ സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങളെ സംശയത്തോടെയാണ് സംസ്ഥാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കാണുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍