UPDATES

ഇത് എന്‍റെ പ്രസിഡന്‌റല്ല: ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധ റാലികള്‍

Avatar

അഴിമുഖം പ്രതിനിധി

അമേരിക്കയില്‍ പ്രസിഡന്‌റ് തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കാത്തവരും നിരവധിയുണ്ട്. ട്രംപിന്‌റെ വിജയം അംഗീകരിക്കാന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്‌റനും പ്രസിഡന്‌റ് ബറാക് ഒബാമയും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതിനോട് മുഖം തിരിച്ച് നില്‍ക്കുന്ന ധാരാളം പേരുണ്ട്. ഇത് എന്‍റെ പ്രസിഡന്‌റല്ല എന്നെഴുതിയ ബാനറുകളും പോസ്റ്ററുകളുമായാണ് പലരും തെരുവിലിറങ്ങിയത്. സ്ത്രീകള്‍ക്കും കുടിയേറ്റക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരെ ട്രംപ് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ അവര്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.

വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ചിക്കാഗോ, ലോസ് ഏഞ്ചലസ്, ഫിലാഡല്‍ഫിയ, ബോസ്റ്റണ്‍, ഓസ്റ്റിന്‍, സീറ്റില്‍ തുടങ്ങിയ നഗരങ്ങളിലെല്ലാം ട്രംപ് വിരുദ്ധ റാലികള്‍ നടന്നു. മഴവില്‍ നിറങ്ങളിലുള്ള പതാകകള്‍ പ്രതിഷേധക്കാര്‍ കരുതിയിരുന്നു. ടൈം ടു റിവോള്‍ട്ട് എന്നെഴുതിയ പോസ്റ്ററുകളും ഉണ്ടായിരുന്നു. ന്യൂയോര്‍ക്കിലെ യൂണിയന്‍ സ്‌ക്വയറില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് മാന്‍ഹട്ടനിലെ ട്രംപ് ടവറിന് സമീപത്തേയ്ക്ക് മാര്‍ച്ച് ചെയ്തത്. ഡൊണാള്‍ഡ് ട്രംപ് ഗോ എവേ, സെക്‌സിസ്റ്റ്, റേസിസ്റ്റ്, ആന്‌റി ഗേ എന്നെല്ലാം അവര്‍ ട്രംപിനെ വിളിച്ചു. ഞങ്ങളെല്ലാം കുടിയേറ്റക്കാരാണ് എന്ന് അവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

അമേരിക്ക ഇലക്റ്റഡ് എ റേപ്പിസ്റ്റ് എന്ന പോസ്റ്ററുകളും കാണാമായിരുന്നു. ചിലര്‍ അമേരിക്കന്‍ ദേശീയപതാക കത്തിക്കുകയും ചെയ്തു. വാഷിംഗ്ടണിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഫക്ക് വൈറ്റ് അമേരിക്ക (വെളുത്ത അമേരിക്ക തുലയട്ടെ) മുദ്രാവാക്യങ്ങളുമായി നീങ്ങിയ വിദ്യാര്‍ത്ഥികള്‍ ദേശീയപതാക കത്തിച്ചു. വാഷിംഗ്ടണില്‍ വൈറ്റ് ഹൗസിന് മുന്നില്‍ നിന്ന് മെഴുകുതിരി കത്തിച്ച് പ്രകടനം നടന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍