UPDATES

വായിച്ചോ‌

ബസിലെ സീറ്റുകളെ ബുര്‍ഖയിട്ട പെണ്ണുങ്ങളായി കാണുന്ന ഇസ്ലാമോഫോബിയ

“ഈ യാത്രക്കാര്‍ ബുര്‍ഖയ്ക്കുള്ളില്‍ ബോംബ് വല്ലതും ഒളിപ്പിച്ചിട്ടുണ്ടാകുമോ?” എന്ന മട്ടിലുള്ള ആശങ്കകളുമായാണ് ചര്‍ച്ച മുന്നോട്ടുപോയത്. ഇത് വളരെ ഭയപ്പെടുത്തുന്നു, ഇത് നിരോധിക്കണം, ഇതിനകത്ത് ആരാണെന്ന് പറയാന്‍ കഴിയില്ല, ചിലപ്പോള്‍ ഭീകരരായേക്കാം – ഇങ്ങനെ പോയി ചര്‍ച്ച.

ബസിലെ സീറ്റുകള്‍ കണ്ട് ബുര്‍ഖയിട്ട സ്ത്രീകളാണെന്ന് കരുതി ഫേസ്ബുക്കില്‍ രൂക്ഷവിമര്‍ശനവുമായി നോര്‍വേയിലെ കുടിയേറ്റവിരുദ്ധ ഗ്രൂപ്പായ ഫ്രെഡ്രെലാന്‍ഡെറ്റ് വിക്ടിഗ്സ്റ്റ് (ഫാദര്‍ലാന്‍ഡ് ഫസ്റ്റ്) ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഭീകരം, അറപ്പുളവാക്കുന്നത്, എന്നൊക്കെയായിരുന്നു പോസ്റ്റിന്റെ അടിയില്‍ വന്ന കമന്റുകള്‍. ഗ്രൂപ്പിലെ അംഗങ്ങള്‍ തന്നെയാണ് ഇത്തരത്തില്‍ കമന്റ് ചെയ്തിരിക്കുന്നതെന്ന് നോര്‍വീജിയന്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ നെറ്റാവിസെന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. “ഈ യാത്രക്കാര്‍ ബുര്‍ഖയ്ക്കുള്ളില്‍ ബോംബ് വല്ലതും ഒളിപ്പിച്ചിട്ടുണ്ടാകുമോ?” എന്ന മട്ടിലുള്ള ആശങ്കകളുമായാണ് ചര്‍ച്ച മുന്നോട്ടുപോയത്. ഇത് വളരെ ഭയപ്പെടുത്തുന്നു, ഇത് നിരോധിക്കണം, ഇതിനകത്ത് ആരാണെന്ന് പറയാന്‍ കഴിയില്ല, ചിലപ്പോള്‍ ഭീകരരായേക്കാം – ഇങ്ങനെ പോയി ചര്‍ച്ച.

“ഇസ്ലാം എല്ലായ്‌പ്പോഴും ശാപമാണ്. ഇവരെ രാജ്യത്ത് നിന്ന് പുറത്താക്കണം” – ഇങ്ങനൊയൊക്കെ അഭിപ്രായങ്ങള്‍ വന്നു. സത്യത്തില്‍ ഒരു തമാശയ്ക്ക് വേണ്ടി ജൊഹാന്‍ സ്ലാറ്റാവിക് എന്നയാള്‍ ഇട്ട ഫോട്ടോയായിരുന്നു ഇത്. ഇത്തരത്തിലുള്ള വംശവെറിയന്മാരേയും കുടിയേറ്റ വിരുദ്ധരേയും ഒന്ന് ട്രോളാന്‍ വേണ്ടി തന്നെയാണ് താന്‍ ഇതിട്ടതെന്ന് ജൊഹാന്‍ പറയുന്നു. കുടിയേറ്റം സംബന്ധിച്ച് മര്യാദയുള്ള വിമര്‍ശനങ്ങളും അന്ധമായ വംശീയതയും സംബന്ധിച്ച വ്യത്യാസം തുറന്ന് കാട്ടാനാണ് താന്‍ ലക്ഷ്യമിട്ടതെന്നാണ് ജൊഹാന്റെ വിശദീകരണം. ആളുകളുടെ മനോഭാവം മനസിലായപ്പോള്‍ താന്‍ നന്നായി ചിരിച്ചതായും ജൊഹാന്‍ പറഞ്ഞു. ഏതായാലും ഈ പോസ്റ്റ് വൈറലായിരിക്കുകയാണ്. ലേബര്‍ പാര്‍ട്ടി എംപി സിന്ദ്രെ ബെയര്‍ അടക്കമുള്ളവര്‍ ഈ വര്‍ഗീയ ചിന്താഗതിയെ വിമര്‍ശിച്ച് രംഗത്തെത്തി.

നോര്‍വെയില്‍ അടുത്തിടെ ബുര്‍ഖയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്ലേ സ്‌കൂളുകളിലും സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലുമൊന്നും മുഖം മൂടിയുള്ള ബുര്‍ഖ ധരിക്കുന്നത് അനുവദനീയമല്ല. ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, ബള്‍ഗേറിയ, ജര്‍മ്മനിയിലെ ബവേറിയ എന്നിവിടങ്ങളിലെല്ലാം പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നോര്‍വേയില്‍ മധ്യ വലതുപക്ഷ കണ്‍സര്‍വേറ്റീവ്‌സും മധ്യ വലതുപക്ഷ നിലപാടുകളുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രോഗ്രസീവ് പാര്‍ട്ടിയും ചേര്‍ന്ന കൂട്ടുകക്ഷി ഗവണ്‍മെന്റാണുള്ളത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഇത്തരം യാഥാസ്ഥിതിക നടപടികള്‍ക്ക് പ്രതിപക്ഷത്തിന്റേയും പിന്തുണ കിട്ടുമെന്ന് ഭരണപക്ഷത്തിന് അറിയാം.

വായനയ്ക്ക്: https://goo.gl/1BpKfH

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍