UPDATES

ട്രെന്‍ഡിങ്ങ്

സൈബര്‍ സംഘി വ്യാജന്മാർ ചെയ്യുന്ന രാജ്യദ്രോഹം

വ്യാജവാർത്തകളും വീഡിയോകളും സൃഷ്ടിച്ച് സമൂഹമനസ്സിൽ വർഗ്ഗീയവിഷം കുത്തിവെക്കുന്ന ബിജെപിയുടെ പ്രചരണശൈലിയുടെ ഉദാഹരണങ്ങള്‍

ജയശ്രീ

ജയശ്രീ

വ്യാജവാർത്തകളും ചിത്രങ്ങളും വീഡിയോക്ലിപ്പുകളും മുമ്പെന്നത്തേക്കാളധികം സൈബർലോകം ഗൗരവത്തോടെ കണ്ട്,അത് തടയാനുള്ള ഉപാധികളെപ്പറ്റി തലപുകയ്ക്കുന്ന ഈ സമയത്ത്, ഈയിടെ,കൂടുതലായി ചർച്ച ചെയ്യപ്പെട്ട രണ്ട് വീഡിയോ ക്ലിപ്പുകളുടെ കഥ ഇങ്ങനെ;

ബംഗാളിലെ സംസ്ഥാന തിരഞ്ഞെടുപ്പും 2019ലെ പൊതുതിരഞ്ഞെടുപ്പും മുന്നിൽ കണ്ടുകൊണ്ട് വലതുപക്ഷ പ്രത്യയശാസ്ത്രം കൂടുതൽ ശക്തമായി ജനങ്ങളിലേക്കെത്തിക്കാൻ ബിജെപി നടത്തുന്ന ചില നടപടികൾ ശ്രദ്ധിക്കുക.

കഴിഞ്ഞ ശ്രീരാമനവമി ആഘോഷദിനങ്ങളിൽ, ബംഗാളി സംസ്ക്കാരത്തിനു തീർത്തും അപരിചിതമായ തരത്തിൽ, വാൾ വീശിയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയും നടത്തിയ ഘോഷയാത്രകളിൽ തന്നെ ഇത് കൂടുതൽ പ്രകടമായിരുന്നു.ആ കൂട്ടത്തിൽ ഏറ്റവും അപകടകരമായത് ഒരു വീഡിയോ പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക്/വാട്ട്സാപ്പ് സന്ദേശമായിരുന്നു.

ബംഗാളിൽ ‘മുസ്ലീമുകളാൽ തച്ചുകൊല്ലപ്പെടുന്ന ഒരു ഹിന്ദുവിനെ’ കാണിക്കുന്നതായിരുന്നു ഈ വീഡിയോ. ഈ വീഡിയോവിന്റെ ഫേസ്ബുക്ക് ഷെയറുകൾ ഇതിനകം നാൽപ്പതിനായിരം കവിഞ്ഞിരിക്കുന്നു.

എന്നാൽ യഥാർത്ഥ്യമോ?

ഈ വീഡിയോ ഈ കഴിഞ്ഞ ഏപ്രിൽ ഒന്നിനു ബംഗ്ലാദേശിൽ അജ്ഞാതരായ രണ്ടുപേരാൽ കൊല്ലപ്പെടുന്ന അബുസയിദ് എന്ന ആളുടെതായിരുന്നു.

ഇതേ വീഡിയോ ഇപ്പോൾ ബീഹാറിലും നവാദയിലുമൊക്കെ മുസ്ലീമുകളാൽ കൊല്ലപ്പെടുന്ന ഒരു ഹിന്ദു എന്ന രീതിയിലും പ്രചരിക്കുന്നു.

മറ്റൊന്ന്, ഏപ്രിൽ 11നു ഹനുമാൻ ജയന്തി ദിനത്തിൽ, ‘രണ്ട് മുസ്ലീം ഐപിഎസ് ഓഫീസർമാർ ഒത്തുചേർന്ന് അടിക്കുന്ന ഒരു ഹിന്ദു’ എന്ന പേരിൽ ഇറക്കി വൈറലായ വീഡിയോ. വലതുപക്ഷക്കാരുടെ ‘പോസ്റ്റ്കാർഡ് ന്യൂസ്‘-ൽ ആണ് ഈ വീഡിയോ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ബംഗാളിൽ ഹനുമാൻ ജയന്തി ദിനത്തിൽ നടത്തിയ സമാധാനപരമായ ഘോഷയാത്ര മുസ്ലീം തീവ്രവാദികൾ മുടക്കാനുള്ള ശ്രമിക്കുന്നതിന്റെ വീഡിയോ എന്ന വിശദീകരണവും!

ഈ വീഡിയോ വന്നെത്തിയ വഴികൾ പിന്തുടർന്നപ്പോൾ കിട്ടിയ വിവരങ്ങൾ കൗതുകകരമായിരുന്നു. മൂന്ന് കൊല്ലമായി യൂട്യൂബിൽ കിടന്ന് കറങ്ങുന്ന ഈ വീഡിയോ പല സമയങ്ങളിലും പല പേരുകളിലും പൊങ്ങിവന്നിരുന്നു.

ഉദാഹരണങ്ങൾ
Posted on September 30, 2014

Posted on April 7, 2015

Posted on June 27, 2016

2017ൽ ഈ വീഡിയോയുടെ ആദ്യപോസ്റ്റ് അന്വേഷിച്ചെത്തിയത്, അസൻസോൾ ബിജെപി സെല്ലിലെ പ്രധാന സാങ്കേതികവിദഗ്ദ്ധന്റെ ഫേസ്ബുക്ക് പേജിലും!

വ്യാജവാർത്തകളും വീഡിയോകളും സൃഷ്ടിച്ച് സമൂഹമനസ്സിൽ വർഗ്ഗീയവിഷം കുത്തിവെക്കുന്ന ബിജെപിയുടെ പ്രചരണശൈലിയുടെ മറ്റൊരുദാഹരണം മാത്രമാണിത്.

വിശ്വാസങ്ങളും ആചാരങ്ങളും വെവ്വേറെയാകുമ്പോഴും, പരസ്പരധാരണയിലും സഹിഷ്ണുതയിലും അടിയുറച്ച് വിവിധ മതവിശ്വാസികൾ ഒന്നായി കഴിഞ്ഞുപോരുന്ന ഈ നാടിന്റെ സമ്പൂർണ്ണാധികാരത്തിൽ കണ്ണുനട്ടുകൊണ്ട് അത്യന്തം അപകടകരമായ കളികൾ കളിക്കുന്ന ഈ രാഷ്ട്രീയമല്ലേ ശരിക്കും രാജ്യദ്രോഹം?

വിവരങ്ങൾക്ക് അവലംബം – ഓൾട്ട് ന്യൂസ്.കോം

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജയശ്രീ

ജയശ്രീ

കവയത്രി. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും വിരമിച്ച് എറണാകുളത്ത് താമസം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍