UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടി അവസാനിപ്പിക്കണമെന്ന് എ കെ ആന്റണി

തമ്മിലടിക്കുന്നവരുടെ പാര്‍ട്ടിയിലേക്ക് വരാന്‍ യുവാക്കള്‍ മടിക്കും

കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിക്കുന്നത് അവസാനിപ്പിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. നേതാക്കള്‍ യാഥാര്‍ത്ഥ്യം മനസിലാക്കണമെന്നും നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

തമ്മിലടിക്കുന്നവരുടെ പാര്‍ട്ടിയിലേക്ക് വരാന്‍ യുവാക്കള്‍ മടിക്കുമെന്നും ആന്റണി പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരെ നിയമിച്ചതിലെ അതൃപ്തി അറിയിക്കാനും സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടാനുമായി ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡിനെ കാണുന്ന സാഹചര്യത്തിലാണ് ആന്റണിയുടെ പ്രസ്താവന.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍