UPDATES

സുപ്രീം കോടതി ഡെ.രജിസ്ട്രാര്‍ സ്ഥാനം മലയാളി രാജിവച്ചു

 യാക്കൂബ് മേമന്റെ വധശിക്ഷയില്‍ പ്രതിഷേധിച്ച്  സുപ്രീം കോടതി ഡെ. രജിസ്ട്രാര്‍ രാജിവച്ചു. മലയാളിയായ പ്രൊഫസര്‍ അനൂപ് സുരേന്ദ്രനാഥ് ആണ് രാജിവച്ചത്. എന്‍ എല്‍ യു ഡെല്‍ഹി ഫാക്കല്‍റ്റിയും ഡെത്ത് പെനാല്‍റ്റി റിസര്‍ച്ച് പ്രൊജക്ട് ഡയറക്ടറുമാണ് പ്രൊഫ. അനൂപ് സുരേന്ദ്രനാഥ്. വധശിക്ഷയെ കുറിച്ച് ഗവേഷണം നടത്താനാണ് സ്ഥാനം രാജിവച്ചതെന്ന് പറയുന്നുണ്ടെങ്കിലും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അനൂപ് വ്യക്തമാക്കുന്നത് ഈ രാജി യാക്കൂബ് മേമന്റെ വധശിക്ഷയില്‍ പ്രതിഷേധിച്ചുള്ളതാണെന്നാണ്. ഈ സ്ഥാനം ഒഴിയണമെന്ന് താന്‍ ആലോചിക്കുന്നുണ്ടായിരുന്നു, ഈ ആഴ്ച്ചയില്‍ സുപ്രീം കോടതിയില്‍ നടന്ന സംഭവങ്ങള്‍ അതിനുള്ള കാരണങ്ങളായി, അനൂപ് പറയുന്നു. തനിക്ക് സ്വാതന്ത്ര്യത്തോടെ സംവദിക്കാനും തന്റെ പ്രതീക്ഷകള്‍ പങ്കുവയ്ക്കാനും ഇനി സാധിക്കുമെന്നാണ് അനൂപ് കുറിക്കുന്നത്.

വ്യാഴാഴ്ച്ച പുലര്‍ച്ച നടന്ന വാദത്തിനൊടുവില്‍ മേമന്റെ വധശിക്ഷ ശരിവച്ച സുപ്രീം കോടതി ഉത്തരവിനെ എതിര്‍ത്തും അനൂപ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കറുത്ത മണിക്കൂറുകള്‍ക്കാണ് ജൂലൈ 29 4 മണിമുതല്‍ ജൂലൈ 30 പുലര്‍ച്ചെ 5 മണിവരെ സു്ര്രപീം കോടതി സാക്ഷ്യം വഹിച്ചതെന്നായിരുന്നു അനൂപിന്റെ വിമര്‍ശനം.

കഴിഞ്ഞവര്‍ഷം മേയിലാണ് സുപ്രീം കോടതിയില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍(റിസര്‍ച്ച്) ആയി പ്രൊഫ.അനൂപ് സുരേന്ദ്രനാഥ് നിയമിതനാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍