UPDATES

സിനിമാ വാര്‍ത്തകള്‍

ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ സിനിമയാകുന്നു; മന്‍മോഹന്‍ സിംഗായി അനുപം ഖേര്‍

സഞ്ജയ് ബാരുവിന്റെ പുസ്തകമാണ് സിനിമയാകുന്നത്

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗായി അനുപം ഖേര്‍ എത്തുന്നു. ഒന്നാം യുപിഎ ഭരണകാലത്ത് സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു എഴുതിയ ദി അക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദി മേക്കിംഗ് ആന്‍ഡ് അണ്‍ മേക്കിംഗ് ഓഫ മന്‍മോഹന്‍ സിംഗ് എന്ന പുസ്തകത്തെ അധികരിച്ച് നിര്‍മിക്കുന്ന സിനിമയിലാണ് അനുപം ഖേര്‍ മന്‍മോഹന്‍ സിംഗായി വേഷമിടുന്നത്.

പുതുമുഖം വിജയ് രത്‌നകുമാര്‍ ഗുട്ടെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമ 2018 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്; ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി.

ഒന്നാം യുപിഎ ഭരണകാലത്ത് സിംഗിന് പ്രധാനമന്ത്രി സ്ഥാനം കിട്ടിയത് തികച്ചും യാദൃശ്ചികമായിരുന്നുവെന്നാണ് ബാരു പുസ്തകത്തില്‍ പറയുന്നത്. 2014 ലെ പൊതു തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി ഇറങ്ങിയ പുസ്തകം വലിയ വിവാദമായിരുന്നു. അതുകൊണ്ട് തന്നെ സിനിമയും വിജയമായിരിക്കുമെന്നാണ് അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്. സിനിമയിലെ വേഷം തനിക്ക് വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും എന്നാണ് ബിജെപി എംപിയുടെ ഭര്‍ത്താവും പാര്‍ട്ടി അനുഭാവിയുമായ അനുപം ഖേര്‍ പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍