UPDATES

പാകിസ്താന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിനു മോദി ക്ഷമാപണം നടത്തിയോന്ന് അനുരാഗ് കശ്യപ്; പിന്നാലെ പൊങ്കാല

അഴിമുഖം പ്രതിനിധി


പ്രധാന മന്ത്രി മോദിയെ ചോദ്യം ചെയ്തുള്ള ട്വീറ്റ് ഇട്ടതിനു സംവിധായകന്‍ അനുരാഗ് കശ്യപിന് ബിജെപി-സംഘപപരിവാര്‍ പ്രവര്‍ത്തകരുടെ വക പൊങ്കാല. പാകിസ്താനില്‍ പോയി പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സന്ദര്‍ശിച്ചതിന് മോദി മാപ്പ് പറയണമെന്നായിരുന്നു അനുരാഗ് കശ്യപിന്റെ ട്വീറ്റ്. പാക് താരം ഫവദ് ഖാന്‍ അഭിനയിച്ചതിന്റെ പേരില്‍ യേ ദില്‍ ഹേ മുഷ്‌കില്‍ എന്ന കരണ്‍ ജോഹര്‍ ചിത്രത്തിന് ഇന്ത്യയില്‍ പലയിടങ്ങളിലും പ്രദര്‍ശനാനുമതി നിഷേധിച്ച പശ്ചാത്തലത്തിലായിരുന്നു കശ്യപിന്റെ വിവാദ ട്വീറ്റ്.

സര്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിനു താങ്കള്‍ ഇത് വരെ ക്ഷമാപണം നടത്തിയില്ല..അതൊരു ഡിസംബര്‍ 25 ആയിരുന്നു..അന്ന് തന്നെയാണ് ജോഹര്‍ യേ ദില്‍ ഹേ മുഷ്‌കില്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത് എന്ന ട്വീറ്റില്‍ തുടങ്ങി ഒട്ടനവധി ട്വീറ്റികളാണ് കശ്യപ് ഈ വിഷയത്തില്‍ കുറിച്ചത്. തന്റെ രാജ്യത്തെ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാനുള്ള അവകാശം തനിക്കുള്ളതിനാലാണ് താന്‍ ചോദ്യം ചെയ്യുന്നതെന്ന് കശ്യപ് മറ്റൊരു ട്വീറ്റില്‍ പങ്കുവെച്ചു.

എന്നാല്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ വന്നതോടെ അനുരാഗിനെതിരേ സിനിമാലോകത്തു നിന്നു തന്നെ എതിര്‍പ്പുകള്‍ ഉയരുകയായിരുന്നു.’പാകിസ്താനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ഇത്തരം സന്ദര്‍ഭത്തില്‍ വന്ന കശ്യപിന്റെ പ്രസ്താവന രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. എനിക്ക് തോന്നുന്നത് രാജ്യത്തിന്റെ അഭിമാനമല്ല മറിച്ച് സിനിമയുടെ അഭിമാനമാണ് കശ്യപിനെ നയിക്കുന്നതെന്നാണ് ‘, ബിജെപി നേതാവ് സിദ്ധാര്‍ഥ് നാഥ് പറഞ്ഞു.

സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞതു ബിജെപി പ്രവര്‍ത്തകരല്ല സിനിമ വിതരണക്കരാണെന്നും, ഏതു കാര്യത്തിനും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നത് ഇന്നൊരു തരംഗമായിരിക്കുകയാണെന്നും അത് അനൗചിത്യമാണെന്നും സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ ഇതിനെ കുറിച്ച് അഭിപ്രായപ്പെട്ടു. എന്നാല്‍ സിനിമ പ്രദര്‍ശിപ്പിക്കേണ്ടത് തന്നെയാണെന്ന് അദ്ദേഹം കൂടി ചേര്‍ത്തു. തനിക്കു നേരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്ക് കശ്യപും ഉചിതമായ മറുപടികള്‍ പറയുന്നുണ്ട്.

മഹാരാഷ്ട്ര, കര്‍ണാടകം, ഗോവ, ഗുജറാത്ത് എന്നീ നാലു സംസ്ഥാനങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന സിനിമ വിതരണ പ്രദര്‍ശന സംഘടന അറിയിച്ചതിനെ തുടര്‍ന്നായിരുന്നു വിവാദങ്ങളുടെ തുടക്കം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍