UPDATES

സിനിമ

ടോറന്റ് പ്രേക്ഷകരെ, ശനിയാഴ്ച വരെയൊന്ന് കാത്തിരിക്കൂ; അനുരാഗ് കശ്യപിന്റെ അഭ്യര്‍ത്ഥന

അഴിമുഖം പ്രതിനിധി

ഉഡ്ത പഞ്ചാബ് ഡൗണ്‍ലോഡ് ചെയ്ത് കണ്ടോളൂ, പക്ഷേ ശനിയാഴ്ച്ച വരെയൊന്ന് കാത്തിക്കാനുള്ള ക്ഷമ കാണിക്കണം; അഭ്യര്‍ത്ഥന ഉഡ്ത പഞ്ചാബ് എന്ന ബോളിവുഡ് സിനിമയുടെ നിര്‍മാതാവ് അനുരാഗ് കശ്യപിന്റെതാണ്. 

റിലീസിംഗിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബോളിവുഡ് ചിത്രം ഉഡ്ത പഞ്ചാബ് ഇന്റര്‍നെറ്റില്‍ ലീക്കായെന്ന വാര്‍ത്ത അണിയറക്കാരെ ഒട്ടൊന്നുമല്ല ഞെട്ടിച്ചത്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡുമായി ഏറ്റുമട്ടി കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുത്ത് ചിത്രം പ്രദര്‍ശനത്തിന് തയ്യാറെടുക്കാന്‍ മൂന്നു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഉഡ്ത പഞ്ചാബിന്റെ വ്യാജന്‍ നെറ്റില്‍ പ്രതരിച്ചത്. എന്തായാലും ഈ വിഷയത്തില്‍ ചിത്രത്തിന്റെ നിര്‍മാതാവ് അനുരാഗ് കശ്യപ് ഇട്ടിരിക്കുന്നൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് സിനിമയുടെ വ്യാജപതിപ്പ് ഡൗണ്‍ലോഡ് ചെയ്തു കാണാന്‍ ശ്രമിക്കുന്നവരുടെ മനസ് മാറ്റുമെന്ന് കരുതാം.

അനുരാഗ് കുറിച്ചിരിക്കുന്നത് ഇപ്രകാരമാണ്; 

ഞാനിതുവരെ ടോറന്റില്‍ നിന്നും ഒരു സിനിമയും ഡൗണ്‍ലോഡ് ചെയ്തിട്ടില്ല. അതെങ്ങനെയെന്ന് എനിക്കറിയുകയുമില്ല. ചില അവസരങ്ങളില്‍ ഡൗണ്‍ലോഡ് ചെയ്ത സിനിമകള്‍ സുഹൃത്തുക്കളില്‍ നിന്നും വാങ്ങി കണ്ടിട്ടുണ്ട്. ഇതിനൊക്കെ പിന്നീട് ഏതെങ്കിലും വഴി അവര്‍ക്ക് പ്രത്യുപകാരം ചെയ്യാറുണ്ട്. അത് ഡിവിഡിയോ ബ്ലുറേയോ വാങ്ങിനല്‍കിയാവും. മാത്രമല്ല, ഞാനവരോട് പറയാറുണ്ട്, ഡൗണ്‍ലോഡ് ചെയ്യാനുള്ള നിങ്ങളുടെ അവകാശത്തെ ആര്‍ക്കും തടയാന്‍ കഴിയില്ല എന്ന്.

ഈ സമയം, ഇതൊരു വ്യത്യസ്തമായ പോരാട്ടമാണ്. സെന്‍സര്‍ഷിപ്പിനെതിരെ നടത്തിയ പോരാട്ടം. നിങ്ങള്‍ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തു കാണുന്ന പ്രേക്ഷകനാണെങ്കില്‍, ഈ സിനിമ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് ഞാന്‍ നിങ്ങളോട് ഒരിക്കലും പറയില്ല. ചെയ്‌തോളൂ, പക്ഷെ ശനിയാഴ്ചവരെയൊന്ന് കാത്തിരുന്നിട്ടാവാം. അന്നാണ് സിനിമ റിലീസ് ചെയ്യുന്നത്. ആ ദിവസം മറ്റേതു സിനിമയും ഡൗണ്‍ലോഡ് ചെയ്യുന്നതുപോലെ ഇതും ചെയ്‌തോളൂ. ഫ്രീ ഇന്റര്‍നെറ്റിന്റെ കാലത്ത്, സിനിമ കാണാനുള്ള വഴികള്‍ക്ക് ദൗര്‍ലഭ്യമുള്ളിടത്ത് പൈറസി സംഭവിച്ചുകൊണ്ടേയിരിക്കും. എനിക്കതില്‍ പ്രശ്‌നമില്ല. എനിക്കുണ്ടാകുന്നത് മറ്റൊരു പ്രശ്‌നമാണ്. മൗലികാവകശാത്തിനുവേണ്ടി പൊരുതുന്നവരെ അധൈര്യപ്പെടുത്താനുള്ള സ്ഥാപിതതാത്പര്യങ്ങളോട് എതിരിട്ടാണ് ഞങ്ങളെത്തിയിരിക്കുന്നത്. അതുകൊണ്ട്, ഉഡ്ത പഞ്ചാബ് ഡൗണ്‍ലോഡ് ചെയ്യുന്നവരോട്, ഈ സിനിമ കാണാന്‍ തിയേറ്ററില്‍ പോകുന്നതിനായി പണം മുടക്കേണ്ടെന്നു തീരുമാനിക്കുന്നത് ശനിയാഴ്ച്ചവരെ നീട്ടിവയ്ക്കണം. അതുവരെ ഈ സിനിമ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ അരുത്. ദയവു ചെയ്ത് നിങ്ങളുടെ ഔത്സ്യുകം രണ്ടു ദിവസത്തേക്കു കൂടി നിയന്ത്രിക്കണം… ഇത്രയും വായിച്ചതിന് നന്ദി…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍