UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനുരാഗ് താക്കൂര്‍ ബിസിസിഐ പ്രസിഡന്റ്

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ പ്രസിഡന്‍റായി അനുരാഗ് താക്കൂറിനെ തെരഞ്ഞെടുത്തു. മുബൈയില്‍ നടന്ന പ്രത്യേക ജനറല്‍ ബോഡി മീറ്റിംഗിലാണ് അനുരാഗ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ബിസിസിഐയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റ് ആയിരിക്കുകയാണ് അനുരാഗ് താക്കൂര്‍. കിഴക്കന്‍ മേഖലയിലെ ആറു സംസ്ഥാന അസോസിയേഷനുകള്‍ അനുരാഗിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാന്‍ ഒരു അംഗത്തിന്റെ പിന്തുണ മതിയെന്ന നിലയ്ക്ക് ആറു പേരുടെ പിന്തുണ അനുരാഗിനു നേട്ടമാവുകയും ചെയ്തു. എന്നാല്‍ രാജ്യത്തെ ക്രിക്കറ്റ് ഭരണസമിതിയെ സംബന്ധിച്ചുള്ള ജസ്റ്റിസ് ലോധ സമിതിയുടെ ശുപാര്‍ശകള്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ പ്രസിടന്റ്റ് പദവി അദ്ദേഹത്തിനു വലിയ വെല്ലുവിളി ആകാനാണ് സാധ്യത എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍