UPDATES

സിനിമാ വാര്‍ത്തകള്‍

‘ചാരപ്പണി’ നടത്തിയ അനുഷ്‌കയ്‌ക്കെതിരേ പരാതി നല്‍കുമെന്ന് ഷാരുഖ് ഖാന്‍

യഷ് രാജ് ഫിലിം സ്റ്റുഡിയോയില്‍ വച്ചായിരുന്നു അനുഷ്‌ക ഫോട്ടോ എടുത്തത്

അനുഷ്‌ക നടത്തിയൊരു ‘ചാരപ്പണി’ക്കെതിരേ പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് ഷാരുഖ് ഖാന്‍! ഞെട്ടേണ്ട, കുസൃതി കാണിക്കുന്നതില്‍ ഒന്നിലൊന്നു മികച്ചവരായ രണ്ടുപേരുടെ മറ്റൊരു കുസൃതിത്തരം മാത്രമാണിത്.

അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ഫോട്ടോയില്‍ നിന്നാണു തുടക്കം. യഷ് രാജ് ഫിലിം സ്റ്റുഡിയോയില്‍ വച്ച് ഷാരുഖിന്റെ ആഡംബര വാഹനത്തിനു നേരെ കൈചൂണ്ടി നില്‍ക്കുന്ന ഒരു ഫോട്ടോയാണ് അനുഷ്‌ക പോസ്റ്റ് ചെയ്തത്. എസ്ആര്‍കെയുടെ വാനിറ്റി വാന്‍ ഞാന്‍ കണ്ടുപിടിച്ചു എന്നായിരുന്നു ഫോട്ടോയ്‌ക്കെ താഴെയിട്ട കമന്റ്.

?? I spot SRKs vanity van at yrf studio aaaahah!

A post shared by AnushkaSharma1588 (@anushkasharma) on

ഈ ഫോട്ടോ വൈറലായി. ഷാരുഖ് വെറുതെയിരിക്കുമോ. അനുഷ്‌കയുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഉടനടി കൊടുത്തു മറുപടി. എന്റെ പിന്നാലെ പതുങ്ങി നടക്കുന്നതിനെതിരേ ഞാന്‍ അനുഷ്‌കയ്‌ക്കെതിരേ പരാതി കൊടുക്കാന്‍ പോവുകയാണെന്നായിരുന്നു കിംഗ് ഖാന്റെ കമന്റ്.

എന്തായാലും ഇതിപ്പോള്‍ ബോളിവുഡിനെ ഒന്നാകെ രസിപ്പിച്ചിരിക്കുകയാണ്.

അനുഷ്‌കയുടെ ആദ്യനായകനാണ് ഷാരുഖ്. യഷ് രാജ് ഫിലിംസിന്റെ റബ് നെ ബനാദി ജോടിയില്‍ ഷാരുഖിന്റെ നായികയായാണ് അനുഷ്‌ക വരുന്നത്. യഷ് രാജ് ഫിലിംസിന്റെ തന്നെ ജബ് തക് ഹെയ് ജാന്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. ഒരഭിമുഖത്തില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരമാണ് ഷാരുഖ് എന്നും അനുഷ്‌ക പറഞ്ഞിരുന്നു. ഇംതിയാസ് അലിയുടെ സംവിധാനത്തില്‍ ഇറങ്ങുന്ന പുതിയ ചിത്രത്തിലൂടെ ഷാരുഖും അനുഷ്‌കയും വീണ്ടും ഒന്നിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍