UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശിവസേന എംപി ഗെയ്ക്ക്‌വാദിനെ തള്ളി കേന്ദ്രസര്‍ക്കാര്‍

ഗെയ്ക്ക്‌വാദിന് വിലക്കേര്‍പ്പെടുത്തിയ വിമാനക്കമ്പനികളുടെ തീരുമാനത്തെ പരോക്ഷമായി പിന്തുണച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍

എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ തള്ളി കേന്ദ്രസര്‍ക്കാര്‍. ഗെയ്ക്ക്‌വാദിന് വിലക്കേര്‍പ്പെടുത്തിയ വിമാനക്കമ്പനികളുടെ തീരുമാനത്തെ പരോക്ഷമായി പിന്തുണച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നായിരുന്നു കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു ഇതേക്കുറിച്ച് പ്രതികരിച്ചത്. വിമാനത്തിനുള്ളില്‍ അക്രമം കാണിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമുക്ക് മികച്ച സുരക്ഷാ സംവിധാനങ്ങളാണ് ഉള്ളത്. പക്ഷെ ഒരിക്കലും ഒരു എംപി ഇത്തരത്തില്‍ ചെയ്യാന്‍ പാടില്ലായിരുന്നു. വിമാനത്തില്‍ ഏതുതരം അക്രമം കാണിച്ചാലും അത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കായികമായി ആളുകളെ നേരിടുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയും അംഗീകരിക്കില്ലെന്ന് അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. ഇത്തരം സംഭവം ഇനിയൊരിക്കലും നടക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ എംപിയെ വിലക്കിയ നടപടിക്കെതിരെ ആറ് ശിവസേന എംപിമാര്‍ ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന് പരാതി നല്‍കി.

ഇക്കണോമി ക്ലാസ് മാത്രമുള്ള വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി ബഹളമുണ്ടാക്കിയത്. പൂണെയില്‍ നിന്നും വിമാനം ഡല്‍ഹിയില്‍ എത്തിയിട്ടും പ്രതിഷേധിച്ച് ഇറങ്ങാതിരുന്നതോടെ താന്‍ മേലധികാരികളെ അറിയിക്കുമെന്ന് പറഞ്ഞതോടെ വിമാന ജീവനക്കാരനെ ചെരുപ്പൂരി അടിക്കുകയായിരുന്നു. 62 വയസുകാരനാണ് സുകുമാര്‍ ആണ് എംപിയുടെ മര്‍ദ്ദനത്തിന് ഇരയായത്. ഇതോടെയാണ് ഇന്ത്യയിലെ ഒട്ടുമിക്ക വിമാനക്കമ്പനികളും ഗെയ്ക്ക്‌വാദിന്റെ യാത്ര നിഷേധിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍