പഴയ വാസ്തു മാതൃകയിലുള്ള അമേരിക്കയിലെ വില്‍കെസണ്‍ നഗരത്തിലെ ഓള്‍ഡ് വാഷിംഗ്ടണ്‍ ഹോട്ടലാണ് വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ളത്
പുരാവസ്തുക്കളില്‍ താല്‍പര്യമുള്ള കാശുള്ളവര്‍ പഴയ വാസ്തുമാതൃകകളിലുള്ള കെട്ടിടങ്ങളും ചരിത്രസ്മാരകങ്ങളും സ്വന്തമാക്കുക സ്വാഭാവികമാണ്. പള്ളികള്‍, ലൈറ്റ് ഹൗസുകള്‍ എന്ന് പ്രേത നഗരങ്ങള്‍ വരെ വാങ്ങിയ സമ്പന്നരുണ്ട്. പക്ഷെ ഇവിടെ വില്‍പനയ്ക്ക് വച്ചിരിക്കുന്നത് അത്ര പുരാതനമല്ലാത്തതും എന്നാല്‍ കൗതുകകരവുമായ ഒരു കെട്ടിടമാണ്. വാഷിംഗ്ടണിന് സമീപമുള്ള ഒരു ചെറുപട്ടണമായ വില്‍കെസണ്‍ 1880കളില്‍ റയില്‍വേ, ഖനന പട്ടണം എന്ന നിലയില്‍ പ്രസിദ്ധമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടുത്തെ ജനസംഖ്യ വെറും 500ല്‍ താഴെ മാത്രമാണ്.
നഗരത്തിന്റെ സുവര്‍ണകാലത്തെ ഇവിടുത്തെ ഏറ്റവും പ്രധാന ഹോട്ടലായിരുന്നു ഓള്‍ഡ് വാഷിംഗ്ടണ്‍ ഹോട്ടല്‍. അത്യാവശ്യം കുപ്രസിദ്ധിയും ഹോട്ടലിനുണ്ടായിരുന്നു. ഒരു വേശ്യാലയമായിട്ട് ഈ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നു. വെല്‍ഷ്, ഇറ്റലി, യൂഗൊസ്ലാവ്യ, റഷ്യ, സ്വീഡന്‍, ജര്‍മ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കുടിയേറിയവരായിരുന്നു ഇവിടുത്തെ ഖനിത്തൊഴിലാളികളില്‍ ഏറെയും. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഏകദേശം 5000 പേര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
1885ല്‍ ആരംഭിച്ച ഓള്‍ഡ് വാഷിംഗ്ടണ്‍ ഹോട്ടല്‍ (ഒപ്പം വേശ്യാലയവും) മദ്യനിരോധന കാലത്തും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഖനനം നിരോധിക്കപ്പെടുകയും വില്‍ക്കെസണ്‍ മറ്റൊരു പ്രേതനഗരമായി മാറുകയും ചെയ്തതോടെ കഥ മാറി. ജീവിച്ചിരിക്കുന്ന ഒരു മ്യൂസിയമായി പട്ടണത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. എങ്കിലും ഇപ്പോഴത്തെ ഉടമ ഓള്‍ വാഷിംഗ്ടണ്‍ ഹോട്ടല്‍ വൃത്തിയായി തന്നെ സൂക്ഷിച്ചിരിക്കുന്നു. പക്ഷെ അദ്ദേഹത്തിന് ഇത് നിലനിറുത്തിക്കൊണ്ട് പോകാന്‍ സാധിക്കുന്നില്ല. അതിനാല്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
കൂടുതല്‍ വായനയ്ക്കും ചിത്രങ്ങള്‍ക്കും: https://goo.gl/yZTEOQ